മുസ്ലിം ലീഗ് വഖഫ് മഹാറാലി ഇന്ന് വൈകുന്നേരം കോഴിക്കോട്
കോഴിക്കോട്: വഖഫ് നിയമഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കും. പൊതുസമ്മേളനത്തിൽ പഞ്ചാബ് പി.സി.സി പ്രസിഡന്‍റും ലോക് സഭാംഗവുമായ അമരീന്ദർ സിംഗ് രാജാ വാറിംഗ് മുഖ്യാതിഥിയാകും.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിം ലീഗ് എം.പിമാർ, ദേശീയ-സംസ്ഥാന നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും. വഖഫ് നിയമ ഭേദഗതിക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ റാലിയെന്ന അവകാശവാദത്തോടെയാണ് പരിപാടി നടത്തുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ബസ്സുകളിലും വാഹനങ്ങളിലുമായി കോഴിക്കോട്ടെത്തുന്ന പ്രവർത്തകർ ഗതാഗത നിർദേശങ്ങൾ പാലിച്ച് വാഹനങ്ങളിൽനിന്നിറങ്ങി ചെറു പ്രകടനങ്ങളായാണ് സമ്മേളന നഗരിയിലേക്ക് എത്തിച്ചേരുക. വഖഫ് നിയമ ഭേദഗതിക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രതിഷേധിക്കും. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന മുദ്രാവാക്യങ്ങൾ മാത്രമാണ് റാലിയിൽ വിളിക്കേണ്ടതെന്ന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. സോദ്ദേശ്യ സമരമെന്ന നിലയിൽ മുസ്‌ലിംലീഗിന്റെ മാന്യതക്കും അന്തസ്സിനും നിരക്കുന്ന രീതിയിൽ അച്ചടക്കത്തോടെയാണ് പ്രവർത്തകർ പ്രതിഷേധത്തിൽ അണിനിരക്കേണ്ടതെന്ന് നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
എടപ്പാളിൽ ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതം മൂലം പ്ലസ് ടു വിദ്യാർത്ഥി മരിച്ചു
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




