എടപ്പാളിൽ ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതം മൂലം പ്ലസ് ടു വിദ്യാർത്ഥി മരിച്ചു
എടപ്പാൾ: ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതം മൂലം വിദ്യാർത്ഥി മരിച്ചു. എടപ്പാൾ തട്ടാൻപടി കണ്ണയിൽ അക്ബർ, സാബിറ ദമ്പതികളുടെ മകന്‍ അൻഫിൽ (18)ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു അൻഫിൽ. വൈകുന്നേരമായിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുകാർ ഉടൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.അൻഫിൽ എടപ്പാളിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ .അജ്ഫൽ (ദുബായ്), അൻസിൽ.
കൊണ്ടോട്ടിയിൽ ജേഷ്ഠൻ തലയ്ക്കടിച്ച് പരുക്കേൽപിച്ച അനുജൻ മരിച്ചു
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




