തിരുന്നാവായയിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രവർത്തകൻ പൊറ്റമ്മൽ മുഹമ്മദ് ഹനീഫ അന്തരിച്ചു
തിരൂർ: മുസ്‌ലിം ലീഗ് പ്രവർത്തകനും തിരുന്നാവായ എടക്കുളത്തെ സാമൂഹ്യ സാംസ്‌കാരിക ,രാഷ്ട്രീയ രംഗങ്ങളിലെ നിറ സാന്നിദ്ധ്യവുമായിരുന്ന ചിറ്റകത്ത് പൊറ്റമ്മൽ മുഹമ്മദ് ഹനീഫ (56) അന്തരിച്ചു.
ദീർഘ കാലം പ്രവാസിയായിരുന്നു.ആരോഗ്യ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.
മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ സി.പി മൊയ്തീൻ ഹാജിയുടെ മകനാണ്. കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാബു എന്ന അബ്ദുസമദ് സഹോദരനാണ്. കബറടക്കം എടക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
കൊണ്ടോട്ടിയിൽ ജേഷ്ഠൻ തലയ്ക്കടിച്ച് പരുക്കേൽപിച്ച അനുജൻ മരിച്ചു
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




