കൊണ്ടോട്ടിയിൽ ജേഷ്ഠൻ തലയ്ക്കടിച്ച് പരുക്കേൽപിച്ച അനുജൻ മരിച്ചു
കൊണ്ടോട്ടി: വഴക്കിനിടെ ചായപ്പാത്രം കൊണ്ടുള്ള ജേഷ്ഠന്റെ മര്‍ദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ അനുജന്‍ മരിച്ചു. പുളിക്കല്‍ വലിയപറമ്പ് ഉണ്യത്തിപറമ്പ് പരേതനായി ടി പി വീരാന്റെ മകന്‍ ടി.പി.ഫൈസല്‍ (35) ആണ് മരിച്ചത്. സംഭവത്തില്‍ ശനിയാഴ്ച ഉച്ചയോടെ ബന്ധുവിന്റെ മൊഴിയെത്തുടര്‍ന്ന് കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്ത് വൈകുന്നേരം അറസ്റ്റ് ചെയ്ത ടി പി ഷാജഹാനെ (40) ഞായറാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ശനിയാഴ്ച രാവിലെ 8 മണിക്ക് ഫൈസലിനെ ജ്യേഷ്ഠന്‍ ഷാജഹാന്‍ സ്റ്റീല്‍ ചായ പാത്രം കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. ഫൈസലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബോധം നശിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ മരിച്ചു.തലയ്ക്കേറ്റ പരിക്കിന്റെ ആഘാതത്തിലാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷണത്തിലാണ്. കടബാധ്യതയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് നിഗമനം.
ജമീലയാണ് മാതാവ്. മരിച്ച ഫൈസലിന്റെ ഭാര്യ സൗഫിദയും അന്‍ഷിദ് ലിയ എന്നിവര്‍ മക്കളുമാണ്.പരേതനായ ഉസ്മാന്‍, ഷാജഹാന്‍, അര്‍ഷാദ്,ആയിഷ, സമീന, സബീല, റഊഫ എന്നിവര്‍ സഹോദരങ്ങളാണ്. ഷാജഹാന്‍ അവിവാഹിതനാണ്. ഫൈസലിന്റെ ഖബറടക്കം ഇന്ന് ഉച്ചക്ക് ശേഷം 2.30 ന് ഉണ്യത്തിപറമ്പ് മസ്ജിദുല്‍ ഫാറൂഖില്‍ നടന്നു.
വിഷു സമ്മാനങ്ങളുമായി ദലിത് ലീഗ് മണ്ഡലം കമ്മിറ്റി അംഗങ്ങൾ പാണക്കാട്
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




