ഭരണഘടന ശില്പിയേയും ഭരണഘടനയേയും അവഗണിച്ചത് കോൺഗ്രസെന്ന് ബി ജെ പി
മലപ്പുറം: ഇന്ത്യൻ ഭരണഘടന ശില്പിയായ ബി ആർ അംബേദ്കറിനെയും ഭരണഘടനയെയും അവഹേളിച്ചത് കോൺഗ്രസ് ആണെന്ന് അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് മലപ്പുറത്ത് നടന്ന ദീപോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് ബി ജെ പി സംസ്ഥാന സമിതി അംഗം കെ നാരായണൻ മാസ്റ്റർ പറഞ്ഞു. നിയമമന്ത്രിയെയും ഭരണഘടന ശില്പിയുമായിരുന്ന അംബേദ്കർ കൊണ്ടുവന്ന ഹിന്ദു കോഡ് നിയമം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് നെഹ്റു മന്ത്രിസഭയിൽ നിന്നും ഭരണഘടന ശില്പിക്ക് രാജിവെക്കേണ്ടി വന്നു രാജ്യത്തെ ഒരു കുടുംബത്തിനുവേണ്ടി 75 തവണ ഭേദഗതി ചെയ്ത കോൺഗ്രസ് ആണ് ഭരണഘടനയെ അവഹേളിച്ചത്.
1971 ലെ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത അലഹബാദഹൈക്കോടതി വിധിക്കെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങളുടെയും കോടതിയുടെയും അവകാശങ്ങളെ അട്ടിമറിച്ചതും കോൺഗ്രസ്സാണ്. പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന അവാർഡ് ഒരു കുടുംബത്തിലെ മൂന്ന് പ്രധാനമന്ത്രിമാർ എഴുതിയെടുത്തപ്പോൾ ഭരണഘടന ശില്പിയായ ബി ആർ.അംബേദ്കറിന് മരണാനന്തര ബഹുമതിയായി അംഗീകാരം നൽകിയത് ബിജെപി പിന്തുണയോടെ ഭരിച്ച് വി പി സിംഗ് സർക്കാരാണ്.
രണ്ട് തിരഞ്ഞെടുപ്പുകളിൽ അംബേദ്കറിനെതിരെ സ്ഥാനാർത്ഥികളെ നിർത്തുകയും തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെയും അംബേദ്കറിനെ പരാജയപ്പെടുത്തുകയും ചെയ്തത് കോൺഗ്രസ് ആണ്. തിരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ 88 തവണ പിരിച്ചുവിട്ട കോൺഗ്രസ് സർക്കാരുകളാണ് ഭരണഘടനയുടെ ഫെഡറൽ സംവിധാനത്തെ തകർത്തത്.
മലപ്പുറം സ്വദേശിനിക്ക് യു എ ഇ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്
ബിജെപി ജില്ലാ പ്രസിഡൻ്റ് പി.സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മറ്റി അംഗം കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.കെ.രാമചന്ദ്രൻ ഭരണഘടന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പി.പി ഗണേശൻ, ചന്ദ്രൻ പറവൂർ, അശ്വരി ഗുപ്തകുമാർ, വിജയകുമാർ കാടാമ്പുഴ, ബാഷ കോലേരി എന്നിവർ പ്രസംഗിച്ചു.ഖമറുന്നീസ കാടാമ്പുഴ, കെ.രാജേഷ്, എ.പി.ഉണ്ണി,,കെ.ടി.അനിൽകുമാർ, വാസു കോട്ടപ്പുറം എന്നിവർ നേതൃത്വം നൽകി.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




