വഴിക്കടവ് മരുത സ്വദേശി ജിദ്ദയിൽ അന്തരിച്ചു

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. വഴിക്കടവ് മരുത സ്വദേശി ഹനീഫ കുരിക്കൾ (41) ആണ് ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. ജിദ്ദയിലെ ഹയ്യു അൽ സഫയിലെ ഒരു കടയിൽ ജോലി ചെയ്യുകയായിരുന്നു. 13 വർഷത്തിലധികമായി പ്രവാസിയാണ്.
ഭാര്യ – ശക്കീറ. മകൻ മുഹമ്മദ് ഹാഷിം (16). പിതാവ് – അബു കുരിക്കൾ, മാതാവ് വിയ്യുമ്മ. ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടിക്രമങ്ങൾക്ക് ഐസിഎഫ് പ്രവർത്തകർ നേതൃത്വം നൽകുന്നു.
തിരൂരങ്ങാടി സ്വദേശി മാനന്തവാടിയിൽ ബൈക്കപകടത്തിൽ മരിച്ചു
RECENT NEWS

കൊണ്ടോട്ടിയിൽ വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ
കൊണ്ടോട്ടി: നീറാട് നൂഞ്ഞല്ലൂരിൽ എളയിടത്ത് ഉമറലിയുടെ മകൾ മെഹറൂബ (19) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു മരണം. കൊണ്ടോട്ടി ഗവ. കോളേജിൽ രണ്ടാം വർഷ ബി എ ഉറുദു വിദ്യാർഥിനിയായിരുന്നു. ശനിയാഴ്ച്ച പുലർച്ചെയാണ് വീട്ടുകാർ [...]