തിരൂരങ്ങാടി സ്വദേശി മാനന്തവാടിയിൽ ബൈക്കപകടത്തിൽ മരിച്ചു

തിരൂരങ്ങാടി സ്വദേശി മാനന്തവാടിയിൽ ബൈക്കപകടത്തിൽ മരിച്ചു

തിരൂരങ്ങാടി: വയനാട് മാനന്തവാടി വള്ളിയൂർക്കാവ് ഫയർ ഫോഴ്സ് നിലയത്തിന് മുൻവശത്തായി സ്‌കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. നന്നമ്പ്ര കുണ്ടൂർ ജയറാം പടി സ്വദേശി ഉപ്പുംതറ മുഹമ്മദ് സലീമിൻ്റെ മകൻ മുഹമ്മദ് അജ്സൽ (20) ആണ് മരിച്ചത്.

സഹയാത്രികൻ കുണ്ടൂർ അത്താണിക്കൽ സ്വദേശി പുളിക്ക പറമ്പിൽ അബ്ദുൽ സലീമിന്റെ ഇസ്‌മായിൽ (20) ന് ഗുരുതര പരിക്കേറ്റു. ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കേറ്റ അജ്സൽ മരണപ്പെടുകയായിരുന്നു. കൂട്ടുകാരോടൊപ്പം വയനാട് സന്ദർശിക്കാനെത്തിയതായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടം.

അജ്സലിന്റെ മാതാവ്: സുഹ്‌റ, സഹോദരങ്ങൾ: സിയാൻ, ഷഹാന ഷെറി.

അജ്‌സൽ മീൻചന്ത ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ്. മാനന്തവാടി ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം കുണ്ടൂർ ജുമാമസ്ജിദിൽ കബറടക്കും.

മലപ്പുറം സ്വദേശിനിക്ക് യു എ ഇ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്

Sharing is caring!