മലപ്പുറം സ്വദേശിനിക്ക് യു എ ഇ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്
വാണിയമ്പലം: യുഎഇയിലെ മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി വാണിയമ്പലം സ്വദേശിനി ദാനിയ നാജിഹ. ആരോഗ്യമേഖലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സാധ്യതകളെ കുറിച്ചുള്ള ഗവേഷണത്തിനാണ് പിഎച്ച്ഡി ലഭിച്ചത്.
ജിദ്ദ ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ ദാനിയ കുസാറ്റില്‍ നിന്ന് ബിടെക്കും സിഇടിയില്‍ നിന്ന് എംടെക്കും നേടി 2021ലാണ് ഗവേഷണം ആരംഭിച്ചത്. രാജ്യാന്തര ശാസ്ത്ര ജെര്‍ണലുകളില്‍ നിരവധി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊക്കാറണി അബ്ദുല്‍ കരീം നസീറ ബീഗം ദമ്പതികളുടെ മകളും, ചേളാരി സ്വദേശിയും അബുദാബി ഐടി മേഖലയിലെ ഉദ്യോഗസ്ഥനുമായ മാലിക് സദ യുടെ ഭാര്യയുമാണ്. ഏകമകള്‍ : ഹെയ്സ്ലിന്‍ എല്‍നോര്‍.
വളാഞ്ചേരി സ്വദേശിനിയെ അടുത്ത വീട്ടിലെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




