വളാഞ്ചേരി സ്വദേശിനിയെ അടുത്ത വീട്ടിലെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി
വളാഞ്ചേരി: വളാഞ്ചേരിയിൽ ആൾതാമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഈ വീടിനടുത്ത് താമസിക്കുന്ന അത്തിപ്പറ്റ സ്വദേശി ഫാത്തിമയാണ് മരിച്ചത്. ഉടമകൾ വിദേശത്തുള്ള വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണുള്ളത്.
ഫാത്തിമയെ മരിച്ച നിലയിൽ കണ്ടെത്തിയ വാട്ടര്‍ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ടായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ആമയ്ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ഇന്ന് ആമകള്‍ക്ക് ഭക്ഷണം നല്‍കാന്‍ വാട്ടര്‍ടാങ്ക് തുറന്നപ്പോഴാണ് യുവതിയുടെ മൃദദേഹം കണ്ടെത്തിയത്. പോലീസ് സംഭവ സ്ഥലത്തെത്തി. മൃതദേഹം വാട്ടർ ടാങ്കിൽ നിന്നു പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
തീരൂർ പോകുന്നുവെന്ന് പറഞ്ഞ് ഫാത്തിമ രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. സമീപത്തെ വീട്ടിൽ മൃതദേഹം കണ്ടെത്തിയെന്നറിഞ്ഞിട്ടും അത് ഫാത്തിമയുടേതാണെന്ന് അതിനാൽ തന്നെ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പിന്നീട് മൃതദേഹത്തിന്റെ ഫോട്ടോ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് കണ്ടാണ് ബന്ധുക്കൾ തിരിച്ചറിയുന്നത്. ഭർത്താവ് ഉപേക്ഷിച്ച് സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു ഫാത്തിമ. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വലമ്പൂർ സ്വദേശിയായ വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




