​ഗൃഹനാഥൻ വീട്ടുമുറ്റത്ത് ഷോക്കേറ്റു മരിച്ചു

​ഗൃഹനാഥൻ വീട്ടുമുറ്റത്ത് ഷോക്കേറ്റു മരിച്ചു

അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പുത്തനങ്ങാടിയിലെ തേവർത്തൊടി മൊയ്തു(60) ഷോക്കേറ്റ് മരിച്ചു. പരേതനായ സൈതാലിയുടെ മകനാണ്.

ഇന്നലെ വൈകുന്നേരം 4.30 മണിയോടെ ഇരുമ്പുതോട്ടി ഉപയോഗിച്ച് വീട്ടുമുറ്റത്തെ മാവിൽ നിന്ന് മാങ്ങ പറിക്കുമ്പോൾ ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേറ്റാണ് മരണം. വെൽഡിംഗ് തൊഴിലാളിയായിരുന്നു.
ഭാര്യ : ചെട്ടിയാരങ്ങാടി സ്വദേശിനി ആസ്യ. മക്കൾ :പരേ അഷ്റഫ്, സക്കീർ ഹുസൈൻ, തസ്നി, ഷമീമ. മരുമക്കൾ : നംഷീദ പർവിൻ, മെഹബൂബ ജാസ്മിൻ , ശിഹാബുദ്ദീൻ , കമറുദ്ദീൻ.

പുത്തനങ്ങാടി ജുമാമസ്ജിദിൽ മയ്യിത്ത് നമസ്ക്കാരവും ശേഷം ഖബറടക്കവും നടത്തി.

പിന്നോട്ടെടുത്ത കാറിനും മതിലിലും ഇടയിൽ കുരുങ്ങി നാലു വയസുകാരി മരിച്ചു

Sharing is caring!