വലമ്പൂർ സ്വദേശിയായ വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു

വലമ്പൂർ സ്വദേശിയായ വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു

അങ്ങാടിപ്പുറം: വലമ്പൂർ സ്വദേശിയായ വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു. ഹെൽത്ത് സെൻ്ററിന് സമീപം താമസിക്കുന്ന മുതുകുറ്റി മുഹമ്മദ് സഫാഫ് (21) ആണ് മരിച്ചത്. അക്കൗണ്ടിംഗ് വിദ്യാർത്ഥിയാണ്.

വെള്ളിയാഴ്ച രാത്രി മാനത്ത്മംഗലത്ത് വെച്ച് സഫാഫ് ഓടിച്ച ബൈക്കിന് പിറകിൽ കാർ ഇടിച്ചായിരുന്നു അപകടം. ​ഗുരുതരമായി പരുക്കേറ്റ് ചികിൽസയിലിരിക്കെയാണ് മരണം. പെരിന്തൽമണ്ണ ടൗണിലെ ഐ എൻ ടി യു സി പോർട്ടർ മുതുകുറ്റി സിദ്ദീഖിൻ്റെ മകനാണ്.

ഉമ്മ: പൊന്ന്യാകുർശിയിലെ മുച്ചിരിക്കോട്ടിൽ ഫസീല സഹോദരൻ, പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ്.

മഞ്ചേരിയിൽ പങ്കാളിക്കൊപ്പം വിഷം കഴിച്ച യുവാവിന് പിന്നാലെ ചികിൽസയിലായിരുന്ന യുവതിയും മരിച്ചു

Sharing is caring!