തൂവെള്ള പ്രഭയില്‍ മഅദിന്‍ അക്കാദമി ‘ബിദായ’ പഠനാരംഭം

മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴില്‍ മത-ഭൗതിക സമന്വയ വിദ്യാഭ്യാസം കരസ്ഥമാക്കുന്നവരുടെ പഠനാരംഭമായ ‘ബിദായ 25’ പ്രൗഢമായി. തൂവെള്ള പ്രഭയില്‍ അയ്യായിരത്തോളം വിദ്യാര്‍ഥികളുടെ പുതിയ അധ്യയന വര്‍ഷത്തെ പഠനാരംഭത്തിനാണ് തുടക്കം കുറിച്ചത്. മഅദിന്‍ കാമ്പസില്‍ നടന്ന ചടങ്ങിന് സമസ്ത സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ പ്രശസ്ത കര്‍മ ശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈനിന്റെ ആദ്യ വാചകങ്ങള്‍ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് ചൊല്ലിക്കൊടുത്തു. മഅ്ദിന്‍ അക്കാദമിയിലെ ആറാം ക്ലാസ് മുതല്‍ പിജി തലം വരെ സൗജന്യ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ സംബന്ധിച്ചത്.
ജെ.ആര്‍.എഫും നെറ്റും വ്യത്യസ്ത ദേശീയ അന്തര്‍ദേശീയ സര്‍വകലാശാലകളിലേക്കുള്ള പ്രവേശനങ്ങളും കേരളത്തിനകത്തും പുറത്തുമായുള്ള വ്യത്യസ്ത മേഖലകളിലെ മികവാര്‍ന്ന നേട്ടങ്ങളും ടെക്നിക്കല്‍ രംഗത്തെ ക്രിയാത്മക സംഭാവനകളും സര്‍ഗാത്മക ഇടപെടലുകളിലുമായി കഴിഞ്ഞ അധ്യായന വര്‍ഷം അഭിമാനകരമായ ഒരുപാട് നിമിഷങ്ങള്‍ സമ്മാനിച്ചാണ് വിദ്യാര്‍ത്ഥികള്‍ പുതിയ പഠനാരംഭത്തിന് തുടക്കം കുറിച്ചത്.
സ്പാനിഷ് സർക്കാരിന്റെ ഇന്റേണ്‍ഷിപ്പ് ലഭിച്ച സയ്യിദ് അബ്ദുല്‍ ബാസിത്ത് രിഫായി അല്‍ അദനി കാസര്‍ഗോഡ്, ഇന്തോനേഷ്യന്‍ സർക്കാരിന്റെ ഇന്റേണ്‍ഷിപ്പ് ലഭിച്ച സയ്യിദ് മുബഷിര്‍ ഹാദി ഉപ്പള, സയ്യിദ് സുഹൈല്‍ മശ്ഹൂര്‍ തിരൂര്‍, ഗാന്ധിനഗര്‍ ഐ ഐ ടിയില്‍ എം എ സോഷ്യോളജി ആന്റ് കൾച്ചറൽ സ്റ്റഡീസിന് അവസരം ലഭിച്ച അഷ്ഫാഖ് അദനി കുമരംപുത്തൂര്‍, മദ്രാസ് ഐ ഐ ടിയില്‍ എം എസ് സി കെമിസ്ട്രി പഠനത്തിന് അവസരം ലഭിച്ച സയ്യിദ് നവാസ് ബാഫഖി മൊറയൂര്‍, സയ്യിദ് ഉവൈസ് ബാഫഖി മൊറയൂര്‍, യു ജി സി നെറ്റ് പരീക്ഷയില്‍ അറബിയില്‍ ജെ ആർ എഫ് നേടിയ നാസിഹ് അദനി വേങ്ങര, അസ്ലം വിളയൂര്‍, ഹിസ്റ്ററിയില്‍ ജെ ആർ എഫ് നേടിയ ആഷിഖ് അദനി വേങ്ങര, എക്കണോമിക്‌സില്‍ ജെ ആർ എഫ് നേടിയ ഇജ്‌ലാല്‍ യാസിര്‍ അദനി പെരുമുഖം, കൊമേഴ്‌സില്‍ ജെ ആർ എഫ് നേടിയ മുനവ്വിര്‍ പാലേമാട്, ഇംഗ്ലീഷില്‍ JRF നേടിയ അബ്ദുല്‍ വഹാബ് നെല്ലിക്കുത്ത്, ഇര്‍ഫാന്‍ ഹബീബ് ഗൂഡലൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മര്‍കസ് , സഅദിയ്യ തഖസ്സുസില്‍ വിവിധ റാങ്കുകള്‍ കരസ്ഥമാക്കിയവരെയും അനുമോദിച്ചു.
മഞ്ചേരിയിൽ പങ്കാളിക്കൊപ്പം വിഷം കഴിച്ച യുവാവിന് പിന്നാലെ ചികിൽസയിലായിരുന്ന യുവതിയും മരിച്ചു
പരിപാടിയില്‍ സമസ്ത ജില്ലാ സെക്രട്ടറിയും മഅ്ദിന്‍ കുല്ലിയ്യ ശരീഅ കര്‍മ ശാസ്ത്ര വിഭാഗം തലവനുമായ ഇബ്റാഹീം ബാഖവി മേല്‍മുറി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദറൂസി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, മുസ്തഫ സഖാഫി പുറമണ്ണൂര്‍, അബ്ദുന്നാസിര്‍ അഹ്സനി കരേക്കാട്, അബൂബക്കര്‍ സഖാഫി അരീക്കോട്, മൂസ ഫൈസി ആമപ്പൊയില്‍, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, അബ്ദുല്‍ ഗഫൂര്‍ കാമില്‍ സഖാഫി കാവനൂര്‍, ശഫീഖ് റഹ്‌മാന്‍ മിസ്ബാഹി പാതിരിക്കോട്, കെ ടി അബ്ദുസമദ് സഖാഫി മേല്‍മുറി, ബഷീര്‍ സഅദി വയനാട്, അബ്ദുള്ള അമാനി പെരുമുഖം എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]