മുസ്ലിം ലീ​ഗ് വഖഫ് റാലിയിൽ മുഖ്യാതിഥിയായി പഞ്ചാബിലെ ഈ കോൺ​ഗ്രസ് നേതാവ്

മുസ്ലിം ലീ​ഗ് വഖഫ് റാലിയിൽ മുഖ്യാതിഥിയായി പഞ്ചാബിലെ ഈ കോൺ​ഗ്രസ് നേതാവ്

മലപ്പുറം: വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാറാലിയില്‍ മുഖ്യാതിഥിയായി പഞ്ചാബ് പി.സി.സി പ്രസിഡന്റും ലോക്സഭാംഗവുമായ അമരീന്ദര്‍ സിംഗ് രാജാ വാറിംഗ് പങ്കെടുക്കും. വഖഫ് നിയമ ഭേദഗതിക്കെതിരെ പാര്‍ലിമെന്റില്‍ ശക്തമായി വാദിച്ച ഇന്ത്യ മുന്നണിയുടെ എം.പിമാരില്‍ പ്രധാനിയാണ് വാറിംഗ്.

2014 മുതല്‍ 2018 വരെ ഇന്ത്യന്‍ നാഷണല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന വാറിംഗ് 2012ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പഞ്ചാബിലെ ലുധിയാനയില്‍നിന്നാണ് 2024ല്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചാബ് ഗതാഗത മന്ത്രിയായിരുന്ന അദ്ദേഹം രാജ്യത്തെ ശ്രദ്ധേയനായ യുവനേതാവാണ്.

മഞ്ചേരിയിൽ പങ്കാളിക്കൊപ്പം വിഷം കഴിച്ച യുവാവിന് പിന്നാലെ ചികിൽസയിലായിരുന്ന യുവതിയും മരിച്ചു

Sharing is caring!