മഞ്ചേരിയിൽ പങ്കാളിക്കൊപ്പം വിഷം കഴിച്ച യുവാവിന് പിന്നാലെ ചികിൽസയിലായിരുന്ന യുവതിയും മരിച്ചു

മഞ്ചേരിയിൽ പങ്കാളിക്കൊപ്പം വിഷം കഴിച്ച യുവാവിന് പിന്നാലെ ചികിൽസയിലായിരുന്ന യുവതിയും മരിച്ചു

മഞ്ചേരി: ആനക്കയത്ത് വിഷം കഴിച്ച് യുവാവ് മരിച്ചതിന് പിന്നാലെ ചികിൽസയിലായിരുന്ന യുവതിയും മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി കാമ്പുറത്ത് തോമസിന്റെ മകള്‍ ലൗലി (44) ആണ് മരിച്ചത്. ആനക്കയം ആയുര്‍വേദ ആശുപത്രി ജീവനക്കാരിയായ ലൗലി പുള്ളിയിലങ്ങാടിയിലെ മാനാപറമ്പില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്നു. കൂടെ ഉണ്ടായിരുന്ന ആണ്‍ സുഹൃത്ത് പാലക്കാട് കണ്ണാമ്പ്ര കല്ലേരി വലിയപറമ്പ് കിഴക്കേവീട് ദിവാകരന്‍ എന്ന രാജു (45) കഴിഞ്ഞ വ്യാഴാഴ്ച മരിച്ചിരുന്നു.

ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട ലൗലി വര്‍ഷങ്ങളായി ദിവാകരനൊപ്പമാണ് താമസിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ ആനക്കയത്ത് എത്തിയത്. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

വ്യാഴാഴ്ച രാവിലെ മുതല്‍ അയല്‍വാസി പലപ്പോഴായി ദിവാകരനെ ഫോണ്‍ വിളിച്ചു കിട്ടാതായപ്പോള്‍ ലൗലിയുടെ ആദ്യവിവാഹത്തിലെ മകനെയും പോലീസിലും വിവരം അറിയിച്ചു. പോലീസ് വാതില്‍ തുറന്നപ്പോഴാണ് ഇരുവരും കിടപ്പുമുറിയില്‍ നിലത്ത് കിടക്കുന്നത് കണ്ടത്. ദിവാകരന്‍ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ലൗലിയെ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ ഫലിക്കാതെ ഇന്ന് ഉച്ചക്കുശേഷം മൂന്നരയോടെ ലൗലി മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

പിന്നോട്ടെടുത്ത കാറിനും മതിലിലും ഇടയിൽ കുരുങ്ങി നാലു വയസുകാരി മരിച്ചു

അഞ്ജലി, അജയ്, ആകാശ് എന്നിവരാണ് ലൗലിയുടെ മക്കള്‍. മാതാവ് : ഹെലന്‍ ഫെര്‍ണാണ്ടസ്.

Sharing is caring!