പിന്നോട്ടെടുത്ത കാറിനും മതിലിലും ഇടയിൽ കുരുങ്ങി നാലു വയസുകാരി മരിച്ചു
എടപ്പാൾ: എടപ്പാളില്‍ പുറകോട്ടെടുത്ത കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 4 വയസുകാരി മരിച്ചു. എടപ്പാള്‍ സ്വദേശി മഠത്തില്‍ വളപ്പില്‍ ജാബിറിന്റെ മക്കള്‍ 4 വയസുള്ള അംറു ബിന്‍ത് ആണ് മരിച്ചത്. മഠത്തില്‍ വളപ്പില്‍ ഷാഹിറിന്റെ മകള്‍ അലിയ,46 വയസുള്ള സിത്താര,61 വയസുള്ള സുബൈദ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ അലിയയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രി 11.30 ഓടെ എടപ്പാള്‍ ഹൈസ്കൂളിന് സമീപത്തെ വീട്ടിലാണ് ദാരുണമായ അപകടം നടന്നത്.ബന്ധുക്കളാണ് അപകടത്തില്‍ പെട്ടത്. ഇവരുടെ വീട്ടില്‍ നിര്‍ത്തിയിട്ട ഹൂണ്ടായി വെന്യു ഓട്ടോ മാറ്റിക് കാര്‍ സ്റ്റാര്‍ട്ട് ചെയ്തതോടെ പെട്ടെന്ന് റിവേഴ്സ് വന്ന് മതിലില്‍ ഇടിക്കുകയായിരുന്നു.കാറിന് പുറകില്‍ നിന്നിരുന്നവരാണ് അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റ അംറു ബിന്‍തിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലപ്പുറത്ത് ഭാര്യയെ മുത്തലാഖ് ചൊല്ലിയതായി പരാതി
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




