കടൽഭിത്തി നിർമിക്കാൻ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ലീഗുകാർ കെ പി എ മജീദിനെ തടഞ്ഞുവെച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി ചാപ്പപടി കടൽതീരത്ത് കടൽഭിത്തി നിർമിക്കുന്നതുമായ പ്രശ്നം ചർച്ച ചെയ്യാനെത്തിയവർ സ്ഥലം എം എൽ എ കെ പി എ മജീദിനെ തടഞ്ഞുവെച്ചു. ഇതിനിടെ എം എൽ എയുമായി വിഷയം ചർച്ച ചെയ്യാനെത്തിയവരെ ഒരു സംഘം തടയാനും കൂടിയെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. വിഷയം ചർച്ച ചെയ്യാൻ പറ്റിയ സമയമല്ലന്ന് പറഞ്ഞാണ് ഒരു സംഘം ആളുകൾ ചർച്ചക്കെത്തിയവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചത്. ചാപ്പപടി കടപ്പുറത്താണ് ഇരു വിഭാഗങ്ങൾ തമ്മിലുള്ള വാക്കേറ്റം അരങ്ങേറിയത്.
തടഞ്ഞവരിൽ പ്രദേശത്തെ പ്രാദേശിക രാഷ്ട്രിയകാരനും ദേശീയ തൊഴിലാളി നേതാവുമുണ്ടായത് പരാതി പറയാൻ എത്തിയ വരെ പ്രകോപിച്ചു. എം എൽ എ സംസ്ഥാന സർക്കാരിൻ്റെ ശുചിത്വ തീരം സുന്ദര സാഗരം പരിപാടിയുടെ ഭാഗമായി പരപ്പനങ്ങാടിയിലെ കടലോരം മെഗാ ശുചികരണം ഉൽഘാടനം ചെയ്യാൻ എത്തിയതായിരുന്നു. വാക് വാദത്തിന് അയവ് വന്നതോടെയാണ് എം എൽ എ ക്ക് സ്ഥലത്തു നിന്ന് മടങ്ങാനായത്.
വണ്ടൂർ സ്വദേശി ബൈക്കപകടത്തിൽ മരണപ്പെട്ടു
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]