മലപ്പുറത്ത് ഭാര്യയെ മുത്തലാഖ് ചൊല്ലിയതായി പരാതി

മലപ്പുറം: ഊരകത്ത്, ഭാര്യയെ മൊബൈല്‍ ഫോണിലൂടെ മുത്തലാക്ക് ചൊല്ലിയതായി പരാതി. കൊണ്ടോട്ടി തറയിട്ടാല്‍ ചാലില്‍ വീരാന്‍കുട്ടിയാണ് ഫോണിലൂടെ മുത്തലാക്ക് ചെല്ലിയത്. നിമയ വിരുദ്ധ മുത്തലാഖിനെതിരെ യുവതി മലപ്പുറം വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ഒന്നര വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. 11 മാസം പ്രായമുള്ള പെണ്‍കുട്ടിയുണ്ട് ഇവര്‍ക്ക്. യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മകളെ മൂന്ന് തലാഖും ചൊല്ലിയെന്ന് അറിയിച്ച് ഒപ്പിടാനുള്ളിടത്തൊക്കെ ഒപ്പിടാമെന്ന് പറയുകയായിരുന്നു. രണ്ട് മാസം മുമ്പ് മുത്തലാഖ് ചെയ്യുമെന്ന് യുവതിയുയെ അറിയിച്ചിരുന്നു. യുവതിയുടെ കുടുംബം നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു നല്‍കിയില്ലെന്നും വീരാന്‍കുട്ടിയുടെ മാതാവാണ് സ്വര്‍ണമെല്ലാം സൂക്ഷിച്ചിരുന്നതെന്നും യുവതി നല്‍കിയ പരാതിയില്‍ പറയന്നു. രോഗിയായ പെണ്ണിനെയാണ് വിവാഹം കഴിച്ച് നല്‍കിയതെന്ന് പറഞ്ഞ് വീരാന്‍കുട്ടി അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
വിവാഹം കഴിഞ്ഞത് മുതല്‍ സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറവെന്നും പറഞ്ഞ് വീരാന്‍കുട്ടി ഉപദ്രവിക്കാറുണ്ടെന്നും യുവതി പറയുന്നു. ഗര്‍ഭിണിയായിരിക്കെ തലകറങ്ങി വീണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് മാരകരോഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് വീരാന്‍കുട്ടി വീട്ടിലേക്ക് മടക്കിവിട്ടു. 40 ദിവസം മാത്രമായിരുന്നു യുവതി ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞത്. കുഞ്ഞ് ജനിച്ച ശേഷവും യുവതിയുമായോ കുഞ്ഞുമായോ യാതൊരു ബന്ധവും വീരാന്‍കുട്ടി പുലര്‍ത്തിയിരുന്നില്ല. ഇതിനിടെ പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ചകളും നടന്നിരുന്നു.
നിലമ്പൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബന്ധുക്കളായ യുവതിയും യുവാവും മരിച്ചു
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]