നിലമ്പൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബന്ധുക്കളായ യുവതിയും യുവാവും മരിച്ചു

നിലമ്പൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബന്ധുക്കളായ യുവതിയും യുവാവും മരിച്ചു

എടക്കര: മുട്ടിക്കടവ് കരിമ്പുഴയ്ക്ക് സമീപം സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു. മുട്ടിക്കടവ് മുരളി മന്ദിരം അനില്‍കുമാറിന്റെ മകന്‍ അമര്‍ജ്യോതി (28), ബന്ധുവും കണ്ണൂര്‍ നടുവില്‍ സ്വദേശിനിയുമായ ആദിത്യ (22) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ പത്തേമുക്കാലോടെ നിലമ്പൂര്‍ കെഎന്‍ജി റോഡില്‍ കെടിഡിസിയുടെ ടാമറിന്റ് ഹോട്ടലിന് സമീപമാണ് അപകടം നടന്നത്. നിലമ്പൂരില്‍ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യബസും ഇവര്‍ സഞ്ചരിച്ച ബൈക്കുമാണ് കൂട്ടിയിടിച്ചത്. മരിച്ച അമര്‍ജ്യോതി നിലമ്പൂരില്‍ അഡ്വര്‍ടൈസിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു. ആദിത്യ സിവില്‍ സര്‍വീസ് കോച്ചിംഗ് വിദ്യാര്‍ഥിയാണ്. അമര്‍ ജ്യോതിയുടെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസറ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ആദിത്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടക്കും.

മിനിയാണ് അമര്‍ജ്യോതിയുടെ മാതാവ്. സഹോദരങ്ങള്‍: അഖില്‍, അനിത് ജ്യോതി. സത്യനാണ് ആദിത്യയുടെ പിതാവ്. മാതാവ്: ആശാമോള്‍. സഹോദരങ്ങള്‍: അതുല്യ, സായ് കൃഷ്ണ.

ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥി മരിച്ചു

Sharing is caring!