ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥി മരിച്ചു

ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥി മരിച്ചു

ചങ്ങരംകുളം: ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥി മരിച്ചു. കോലളമ്പ് സ്വദേശി 20 വയസുള്ള നിധിന്‍ ആണ് മരിച്ചത്.ഒപ്പം ഉണ്ടായിരുന്ന ചങ്ങരംകുളം മൂക്കുതല സ്വദേശിയായ 19 വയസുള്ള ആദിത്യന് പരുക്കേറ്റു. ഇദ്ദേഹത്തെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് കാലത്ത് 9.30 ഓടെ നന്നംമുക്ക് പൂച്ചപ്പടിയിലാണ് അപകടം.ചങ്ങരംകുളം ഭാഗത്ത് നിന്ന് നന്നംമുക്ക് ഭാഗത്തേക്ക് പോയിരുന്ന ടോറസ് ലോറിക്ക് പുറകില്‍ വന്ന സ്കൂട്ടര്‍ മണ്‍കൂനയില്‍ തട്ടി ടോറസ് ലോറിക്ക് അടിയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.മരിച്ച നിധിന്റെ തലയിലൂടെ ടോറസ് ലോറിയുടെ പുറകിലെ ടയര്‍ കയറിയിറങ്ങി.സംഭവ സ്ഥലത്ത് തന്നെ നിധിന്‍ മരിച്ചിരുന്നു.

പഴഞ്ഞി എംഡി കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്.കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം.മരിച്ച നിധിന്റെ മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

മലപ്പുറത്ത് വ്യാപകമായി എംഡിഎംഎ വിൽക്കുന്ന സംഘത്തിലെ പ്രധാനിയായ യു​ഗാണ്ട സ്വദേശിനി അറസ്റ്റിൽ

Sharing is caring!