കുടിവെള്ളത്തിൽ ചത്ത എട്ടുകാലി; കുപ്പിവെള്ള നിർമാണ യുണിറ്റിന് 1 ലക്ഷം പിഴ

കുടിവെള്ളത്തിൽ ചത്ത എട്ടുകാലി; കുപ്പിവെള്ള നിർമാണ യുണിറ്റിന് 1 ലക്ഷം പിഴ

പെരിന്തൽമണ്ണ: സ്വകാര്യ റസ്റ്റോറന്റില്‍ വച്ച് നടന്ന വിവാഹ സല്‍ക്കാരത്തില്‍ ഭക്ഷണത്തിനു കൂടെ നല്‍കിയ കുപ്പിവെള്ളത്തില്‍ ചത്ത എട്ടുകാലിയും ചിലന്തി വലയും കാണപ്പെട്ട കേസില്‍ കമ്പനി അധികൃതര്‍ക്ക് പെരിന്തല്‍മണ്ണ ആര്‍ഡിഒ കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. കുപ്പിവെള്ളത്തില്‍ ചിലന്തിയും ചിലന്തിവലയും കാണപ്പെട്ടതിനെ തുടര്‍ന്ന് അത് ലഭിച്ച വ്യക്തി റസ്റ്റോറന്റ് അധികൃതരെ ഏല്‍പ്പിക്കുകയും അവര്‍ വണ്ടൂര്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ക്ക് പരാതി നല്‍കുകയും ആയിരുന്നു.

പരാതി പരിശോധിച്ച വണ്ടൂര്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ കെ ജസീല കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ളത്തിന്റെ നിര്‍മ്മാണ യൂണിറ്റിനെതിരെ സമര്‍പ്പിച്ച കേസിലാണ് പെരിന്തല്‍മണ്ണ ആര്‍ഡിഒ കോടതി 100000 രൂപ പിഴയൊടുക്കാന്‍ വിധി പ്രസ്താവിച്ചത്.

പത്ത് വയസുകാരിയെ പീഡിപ്പിച്ച 58കാരന് 30 വർഷം കഠിനതടവ്

 

Sharing is caring!