ധോണിക്ക് പിന്നാലെ വിഘ്നേഷ് പുത്തൂരിനെ പുകഴ്ത്തി വിരാട് കോഹ്ലി

ധോണിക്ക് പിന്നാലെ വിഘ്നേഷ് പുത്തൂരിനെ പുകഴ്ത്തി വിരാട് കോഹ്ലി

മലപ്പുറം: മലപ്പുറത്ത് നിന്നുള്ള ഐപിൽ താരം വിഘ്നേഷ് പുത്തൂരിനെ പുകഴ്ത്തി വിരാട് ​കോഹ്ലിയും. ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ്-റോയൽ ചലഞ്ചേഴ്സ് മത്സരത്തെ കുറിച്ചുള്ള വിശകലനത്തിലാണ് കോഹ്ലി മലപ്പുറം താരത്തെ നേരിടുന്നതിനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞത്.

മുംബൈ ഇന്ത്യൻസ് സ്പിന്നർ വിഘ്നേഷ് പുത്തൂരിന് ഒരേയൊരു ഓവർ മാത്രം നൽകി പിൻവലിച്ച മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ നീക്കം പാളിയെന്നാണ് സൂപ്പർ താരം വിരാട് കോഹ്‌ലി അഭിപ്രായപ്പെട്ടത്. മത്സരത്തിൽ ആർസിബിക്ക് കൂറ്റൻ സ്കോർ സമ്മാനിച്ച ഇന്നിങ്സിനുശേഷം സംസാരിക്കുമ്പോഴാണ് വിഘ്നേഷ് പുത്തൂരിനെ പിൻവലിച്ച പാണ്ഡ്യയുടെ തീരുമാനം കാര്യങ്ങൾ ബെംഗളൂരുവിന് അനുകൂലമാക്കിയതായി കോഹ്‌ലി അഭിപ്രായപ്പെട്ടത്.

‘ഇന്നിങ്സിനിടെ മുംബൈയുടെ ഒരു സ്പിന്നറെ അവർ പിൻവലിച്ചിരുന്നു. ഈ നീക്കം കൊണ്ടു മാത്രം ഞങ്ങൾക്ക് 20–25 റൺസ് അധികം ലഭിച്ചിട്ടുണ്ട്. ചെറിയ ബൗണ്ടറികളുള്ള ഇവിടെ പേസ് ബോളർമാരെ കൈകാര്യം ചെയ്യാൻ എളുപ്പമായി’ കോഹ്‌ലി കൂട്ടിച്ചേർത്തു.

അതേ സമയം ഐപിഎല്ലിൽ ഇന്നലത്തെ മത്സരം മലപ്പുറം ക്രിക്കറ്റിനെ സംബന്ധിച്ച് ഒരു അപൂർവതയ്ക്കും സാക്ഷിയായി. രണ്ട് മലപ്പുറം സ്വദേശികളായ ക്രിക്കറ്റ് താരങ്ങൾ പരസ്പരം പോരടിക്കുന്നതാണ് ഇന്നലെ കാണാനായത്. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ്
പെരിന്തൽമണ്ണ സ്വദേശിയായ വിഘ്നേഷ് പുത്തൂർ എടപ്പാൾ സ്വദേശിയായ ദേവ്ദത്ത് പടിക്കലിനെതിരെ ബോൾ ചെയ്തത്. ഒരോവർ മാത്രം ബോൾ ചെയ്ത വിഘ്നേഷ് പടിക്കലിന്റെ വിക്കറ്റും നേടി.

വീട്ടിലെ പ്രസവത്തിനിടെ യുവതിയുടെ മരണം, ഭർത്താവിനെതിരെ മനപൂർവമല്ലാത്ത നരഹത്യ കേസ്

Sharing is caring!