വീട്ടിലെ പ്രസവം യുവതിയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

വീട്ടിലെ പ്രസവം യുവതിയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

മലപ്പുറം: ചട്ടിപ്പറമ്പ് ഈസ്റ്റ് കോഡൂരിൽ വീട്ടിലെ പ്രസവത്തിനിടെ ചികിത്സ ലഭിക്കാതെ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അമ്പലപ്പുഴ വളഞ്ഞവഴി നീര്‍ക്കുന്നം സിറാജ് മന്‍സിലിലെ സിറാജുദ്ദീനെ (38) മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശി മോട്ടി കോളനിയില്‍ കൊപ്പറമ്പി വീട്ടില്‍ പരേതനായ ഇബ്രാഹിം മുസ്ലിയാരുടെ മകള്‍ അസ്മ (35) യാണ് അഞ്ചാം പ്രസവത്തില്‍ അമിത രക്തസ്രാവത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് മരണപ്പെട്ടത്. മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടില്‍ വച്ചായിരുന്നു പ്രസവവും മരണവും.

യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പെരുമ്പാവൂര്‍ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ്, കേസ് മലപ്പുറം പോലീസിന് കൈമാറിയതോടെയാണ് സിറാജുദ്ദീനെ മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം സിഐ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ഇയാളെ ചോദ്യം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും സിഐ അറിയിച്ചു. സിറാജുദ്ദീന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. കുടുതല്‍ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

യുവതി മരിക്കാനിടയായ ചട്ടിപ്പറമ്പിലെ വാടകവീട്ടില്‍ പോലീസ് പരിശോധന നടത്തി. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മലപ്പുറം പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്. യുവതിയുടെ ബന്ധുക്കള്‍ കൈയേറ്റം ചെയ്തതിനെ തുടര്‍ന്ന് സിറാജുദ്ദീന്‍ പെരുമ്പാവൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴികുകയായിരുന്നു. ഭര്‍ത്താവ് സിറാജുദ്ദീന് ആശുപത്രിയില്‍ പ്രസവിക്കുന്നതില്‍ കടുത്ത എതിര്‍പ്പാണുണ്ടായിരുന്നതെന്നും ഇതിനാലാണ് യുവതി പ്രസവത്തിന് ചികില്‍സ തേടാതിരുന്നതെന്നും യുവതിയുടെ ബന്ധുക്കള്‍ മൊഴി നൽകിയിരുന്നു.

കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഓട്ടോ യാത്രക്കാരൻ മരിച്ചു

ശനിയാഴ്ച വൈകിട്ട് ആറോടെയാണ് അസ്മ ആണ്‍കുട്ടിയെ പ്രവസിച്ചത്. സിറാജുദ്ദീനും നാല് ചെറിയ മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. പ്രസവത്തിന് പിന്നാലെ ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. ആരോഗ്യനില വഷളായ യുവതി മൂന്ന് മണിക്കൂര്‍ ജീവനായി പിടയുകയായിരുന്നു. രാത്രി ഒമ്പതോടെ മരിച്ചു. മരണവിവരം അയല്‍വാസികളെ അറിയിക്കാതെ മൃതദേഹവുമായി ആംബുലന്‍സില്‍ രാത്രിയില്‍ തന്നെ യുവതിയുടെ സ്വദേശമായ പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു സിറാജുദ്ദീന്‍.

ഒന്നരവര്‍ഷത്തോളം വാടകവീട്ടില്‍ താമസിച്ചിട്ടും സിറാജുദ്ദീനും ഭാര്യ അസ്മയും അയല്‍വാസികളോടും നാട്ടുകാരോടും അടുപ്പം കൂടാനോ മിണ്ടാനോ താല്‍പര്യം കാണിച്ചിരുന്നില്ല. കാസര്‍ഗോഡ് ഭാഗത്തെ മസ്ജിദില്‍ ഉസ്താദാണെന്നും മതപ്രഭാഷകന്‍ ആണെന്നും പറഞ്ഞാണ് ഇയാള്‍ വീട് വാടകക്ക്
തരപ്പെടുത്തിയത്.

 

Sharing is caring!