വട്ടപ്പാറയില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു
വളാഞ്ചേരി: വട്ടപ്പാറയില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കൊടുമുടി ജുമാഅത്ത് പള്ളിക്ക് പുറകില്‍ താമസിക്കുന്ന എരമത്ത് അബ്ദു എന്ന അബ്ദുല്‍ കരീമാണ് മരിച്ചത്. വെട്ടിച്ചിറ ഭാഗത്ത് നിന്ന് കൊടുമുടിയിലേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ സര്‍വീസ് റോഡില്‍ നിന്ന് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. വളാഞ്ചേരി വട്ടപ്പാറ സി ഐ ഓഫീസ്‌ന് സമീപമാണ് അപകടം നടന്നത്. ദേശീയ പാതയുടെ സര്‍വീസ് റോഡില്‍ നിന്ന് പുതുതായി പണി നടക്കുന്ന റോഡിലേക്ക് സ്‌കൂട്ടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.
കഴിഞ്ഞ ദിവസം 11.30 ടെയാണ് സംഭവം. താല്‍ക്കാലികമായി പുതിയ റോഡ് തുറന്നെങ്കിലും പഴയ റോഡ് ഹൈവേ നിര്‍മ്മാണ കമ്പനിയായ എന്‍ആര്‍സിയില്‍ അടച്ചിരുന്നില്ല. രാത്രികാലങ്ങളില്‍ ഇതുവഴി നിരവധി വാഹനങ്ങള്‍ ആണ് എത്തുന്നത്. മുന്നറിയിപ്പ് ബോര്‍ഡുകളോ സൂചന ബോര്‍ഡുകളോ ലൈറ്റുകളോ ഇവിടങ്ങളില്‍ ഇല്ല. ഇത് കാരണം തന്നെ അപകടം നടന്നത് ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. അപകടത്തില്‍പ്പെട്ടയാള്‍ ഒരുപാട് സമയമാണ് റോഡില്‍ കിടന്നു. പിന്നീട് അതുവഴി ഓട്ടോയില്‍ പോകുന്നവര്‍ സംശയം തോന്നി ഇറങ്ങി നോക്കിയപ്പോള്‍ ആണ് സംഭവം അറിയുന്നത്. ഉടനെ തന്നെ വളാഞ്ചേരിയ നടക്കാവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വളാഞ്ചേരി പോലീസ് ഹൈവേ പോലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഓട്ടോ യാത്രക്കാരൻ മരിച്ചു
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




