പ്രസവത്തെ തുടർന്ന് മരിച്ച യുവതിയുടെ ഭർത്താവിനെ യുട്യൂബിൽ ഫോളോ ചെയ്യുന്നത് 64000 പേർ
മലപ്പുറം: ചെമ്മങ്കടവിൽ പ്രസവത്തെ തുടർന്ന് ഭാര്യ മരിച്ച കേസിൽ പ്രതിസ്ഥാനത്തുള്ള സിറാജുദീൻ ആയിരങ്ങൾ ഫോളോ ചെയ്യുന്ന യുട്യൂബറാണ്. 64,000 സബ്സ്ക്രൈബർമാരുള്ള മടവൂർ ഖാഫിയ എന്ന ചാനലാണ് സിറാജുദീന് ഉള്ളത്. യുട്യൂബിൽ താരമാകുമ്പോഴും നാട്ടിൽ ആരോടും സൗഹൃദം സ്ഥാപിക്കാതെ എല്ലാവരിൽ നിന്നും അകന്ന് കഴിയുകയായിരുന്നു സിറാജുദീനും കുടുംബവും.
ഇസ്ലാം മതവിശ്വാസവുമായി ബന്ധപ്പെട്ടും സൂഫി സംഗീതവുമായി ബന്ധപ്പെട്ടുമാണ് പല വീഡിയോകളും. അതോടൊപ്പം തന്നെ പലർക്കും അത്ഭുത സിദ്ധിയുള്ളവർ വഴി രോഗശാന്തി ലഭിച്ച സംഭവങ്ങളും വിവരിക്കുന്നുണ്ട്.
“”അവർക്ക് അയൽവാസികളുമായി അധികം ബന്ധമുണ്ടായിരുന്നില്ല. ഭാര്യ ഗർഭിണിയാണെന്ന കാര്യം പോലും ആരെയും അറിയിച്ചില്ല.”
അലപ്പുഴ സ്വദേശിയായ സിറാജുദ്ധീൻ കാസർകോട് നിന്നാണ് മലപ്പുറതെത്തുന്നത്. കാസർകോട് മതാധ്യാപകനായി ജോലി ചെയ്യുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. “ഒരു വർഷം മുമ്പ് ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ എന്താണ് ചെയ്യുന്നതെന്ന് അന്വേഷിച്ചിരുന്നു, പ്രസംഗങ്ങളിലൂടെ വരുമാനം നേടുകയാണ് എന്ന് പറഞ്ഞു. വാർഡ് മെബറും കോഡൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പൂക്കാടൻ പറഞ്ഞു.
മരണമടഞ്ഞ സ്ത്രീ, ആസ്മയും സമാനമായ ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. ജനുവരി മാസത്തിൽ അവിടെ നടത്തിയ ആരോഗ്യ ക്യാമ്പിൽ അവർ ഹാജരായിരുന്നില്ല. ഇതേ തുടർന്ന് ഏതാനും പേർ വീട് സന്ദർശിച്ചെങ്കിലും ജനലിലൂടെ ഏതാനും വാക്കുകൾ മാത്രം പറഞ്ഞ് അവരെ തിരിച്ചയിക്കുകയായിരുന്നു. ഈ സംഭവം നടക്കുമ്പോൾ അവർ ആറുമാസം ഗർഭിണിയായിരുനെന്ന് നാട്ടുകാർ പറഞ്ഞു.
ചട്ടിപ്പറമ്പില്‍ വീട്ടില്‍ പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ചു
ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ ആസ്മ വീട്ടിൽ പ്രസവിച്ചെന്നാണ് വിവരം. രാത്രി ഒൻപതുമണിയോടെ അമിതരക്തസ്രാവം മൂലം മരണപ്പെട്ടു. ഗുരുതരാവസ്ഥയിലായിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സിറാജുദ്ധീൻ തയ്യാറായില്ലെന്നും, നവജാത ശിശുവിനെയും ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടില്ലെന്നുമാണ് ആസ്മയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.
ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




