ചട്ടിപ്പറമ്പില്‍ വീട്ടില്‍ പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ചു
മലപ്പുറം: ചട്ടിപ്പറമ്പില്‍ വീട്ടില്‍ പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ചു. ചട്ടിപ്പറമ്പില്‍ വാടകക്ക് താമസിക്കുന്ന അസ്മ അഞ്ചാമത്തെ പ്രസവത്തിലാണ് മരിച്ചത്. മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീല്‍ യുവതിയുടെ സ്വദേശമായ പെരുമ്പാവൂരിലേക്ക് കൊണ്ടുപോകുകയും ശേഷം പൊലീസ് ഇടപെട്ട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഇന്നലെ രാത്രിയോടെയാണ് അസ്മ പ്രസവിക്കുന്നത്. തുടര്‍ന്ന് പുലര്‍ച്ചയോടെ അസ്മയുടെ മൃതദേഹം ഭര്‍ത്താവ് പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി. ഇതറിഞ്ഞ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഭര്‍ത്താവ് സിറാജുദ്ദീലിനെതിരെ അസ്മയുടെ കുടുംബവും രംഗത്തെത്തി. അമിത രക്തസ്രാവമുണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നാണ് കുടുംബം പറയുന്നത്. അസ്മയുടെ ഭര്‍ത്താവിനെതിരെ കുടുംബം പൊലീസില്‍ പരാതി ബോധിപ്പിച്ചിട്ടുണ്ട്. പൊലീസ് ഇവരുടെ മൊഴിയെടുത്തുകൊണ്ടിരിക്കുകയാണ്.
വയോധികയ്ക്കു നേരെ ലൈംഗികാതിക്രമ ശ്രമം-കുപ്രസിദ്ധ കുറ്റവാളി പിടിയിൽ
ജില്ലയില്‍ വീട്ടിലെ പ്രസവങ്ങള്‍ തടയുന്നതിന് നടത്തുന്ന പരിശ്രമങ്ങള്‍ക്കിടെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




