വയോധികയ്ക്കു നേരെ ലൈംഗികാതിക്രമ ശ്രമം-കുപ്രസിദ്ധ കുറ്റവാളി പിടിയിൽ
മേലാറ്റൂര്‍: വയോധികയ്ക്കെതിരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവിനെ പിടികൂടി. ഇന്ന് രാവിലെ നെന്‍മിനി തച്ചിങ്ങനാടത്ത് താമസിക്കുന്ന വീട്ടിലെത്തി അതിക്രമിച്ചു കയറി വയോധികയെ ലൈംഗിക ഉദ്ദേശ്യത്തോടെ ആക്രമിക്കുകയാണ് ഉണ്ടായത്.
വയോധിക നിലവിളിച്ചതിനാല്‍ ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി ചെറുമല വീട്ടില്‍ ഷംസുദീന്‍ (44) എന്ന ഷറഫുദീനെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മേലാറ്റൂര്‍ പോലീസ് സ്ഥലത്തെത്തി. പരാതിയില്‍ വീട് അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തിയതിന് പ്രതിക്കെതിരെ പോലീസ് കേസെടുത്തു.
മേലാറ്റൂര്‍ ഇന്‍സ്‌പെക്ടര്‍ പി.എം. ഗോപകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പജ്യോതി, ഷെരീഫ് തോടേങ്ങല്‍, എഎസ്‌ഐമാരായ കെ. വിനോദ്, സിന്ധു വെള്ളേങ്ങര, ഗോപാലകൃഷ്ണന്‍ അല്ലനല്ലൂര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രമോദ് കുളത്തൂര്‍, പ്രിയജിത്ത് തൈക്കല്‍, സി.പി.എം. ഷിജു പുന്നക്കാട് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതിക്കെതിരെ ജില്ലയ്ക്കകത്തും പുറത്തുമായി നിരവധി കളവുകേസുകളും ലൈംഗിക അതിക്രമ കേസുകള്‍ ഉള്ളതായും മേലാറ്റൂര്‍ ഇന്‍സ്‌പെക്ടര്‍ പി.എം. ഗോപകുമാര്‍ അറിയിച്ചു. പ്രതിയെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്-രണ്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 25വർഷം കഠിനതടവ് വിധിച്ച് കോടതി
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




