മഞ്ചേരിയിൽ എടിഎം തകർത്ത് പണം കവരാൻ ശ്രമം

മഞ്ചേരിയിൽ എടിഎം തകർത്ത് പണം കവരാൻ ശ്രമം

മഞ്ചേരി: എടിഎം മെഷീന്‍ തകര്‍ത്ത് പണം കവരാനുള്ള മോഷ്ടാക്കളുടെ ശ്രമം. മഞ്ചേരി കോഴിക്കോട് റോഡില്‍ ജയശ്രീ ഓഡിറ്റോറിയം ജംഗ്ഷനിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷീനാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം.

ബൈക്കിലെത്തിയ രണ്ടംഗ സംഘത്തില്‍ ഒരാള്‍ എടിഎം കൗണ്ടറിനകത്തേക്ക് കയറുകയായിരുന്നു. ഇയാളുടെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമാകുന്നില്ല. ഷട്ടര്‍ പുറത്തു നിന്ന് താഴ്ത്തിയായിരുന്നു മോഷണ ശ്രമം. കൂടെ വന്നയാള്‍ പുറത്ത് ബൈക്കില്‍ ഇരുന്ന് പരിസരം വീക്ഷിക്കുകയായിരുന്നു. ആയുധങ്ങളുമായാണ് മോഷ്ടാവ് അകത്തു കയറിയതെങ്കിലും എടിഎം മെഷീന്‍ തുറക്കാനായില്ല. ഒടുവില്‍ ശ്രമം ഉപേക്ഷിച്ച് ഇരുവരും മടങ്ങുകയായിരുന്നു.

മലപ്പുറം ഡിവൈഎസ്പികെ.എം. ബിജുവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണ ചുമതലയുള്ള മഞ്ചേരി എസ്‌ഐ എം അസൈനാര്‍ പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചും ശാസ്ത്രീയാടിസ്ഥാനത്തിലും അന്വേഷണം നടത്തിവരുന്നുണ്ട്. എന്നാല്‍ പ്രദേശത്തെ തെരുവുവിളക്കുകളിലേറെയും പ്രവര്‍ത്തന രഹിതമായതിനാല്‍ പ്രതികള്‍ വരുന്നതും പോകുന്നതുമായ ചിത്രങ്ങള്‍ പതിഞ്ഞ ദൃശ്യങ്ങളിലേറെയും വ്യക്തമല്ലെന്നത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്.

16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 25വർഷം കഠിനതടവ് വിധിച്ച് കോടതി

സമാനമായ രീതിയില്‍ നാലുമാസം മുമ്പ് മഞ്ചേരി കച്ചേരിപ്പടി – തുറക്കല്‍ ബൈപ്പാസ് റോഡിലെ ഐഫോണ്‍ ഷോപ്പില്‍ മോഷണം ശ്രമം നടന്നിരുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ശ്രമം നടത്തിയിരുന്നത്. ഈ കേസില്‍ തുമ്പുണ്ടാക്കാനോ പ്രതിയെ പിടിക്കാനോ നാളിതുവരെ പോലീസിനായിട്ടില്ല.

Sharing is caring!