16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 25വർഷം കഠിനതടവ് വിധിച്ച് കോടതി
നിലമ്പൂര്‍:പതിനാറ് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 25 വര്‍ഷം കഠിന തടവും 60, 000 രൂപ പിഴയും ശിക്ഷ. മമ്പാട് കൊന്നാഞ്ചേരി താണിയേങ്ങല്‍ അബ്ദുള്‍സലാം (28)നെതിരെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ എട്ട് മാസം അധിക തടവും അനുഭവിക്കണം.
2021 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ വീട്ടിലേക്ക് പ്രതി പല ദിവസങ്ങളില്‍ അതിക്രമിച്ച് കയറി ലൈഗികാതിക്രമം നടത്തുകയും പീഢനം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പുറത്ത് പ്രചരിപ്പിക്കുമെന്ന ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് കെ.പി. ജോയ് ആണ് ശിക്ഷ വിധിച്ചത്.
നിലമ്പൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരുന്ന പി വിഷ്ണു ആണ് കേസ് അന്വേഷിച്ചത്. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അന്‍വര്‍ സാദത്ത് ഇല്ലിക്കല്‍ കേസന്വേഷണത്തില്‍ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം. കെ. ഫ്രാന്‍സിസ് ഹാജരായി. 23 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂര്‍ ജയിലിലേക്ക് അയച്ചു.
കക്കാടംപൊയിലിലെ റിസോര്‍ട്ടിലെ സ്വമ്മിങ് പൂളില്‍ ഏഴു വയസുകാരന്‍ മുങ്ങി മരിച്ചു
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




