വഖഫ് ഭേദഗതി ബില്ലിൽ ഒപ്പ് വെക്കരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയോട് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്
ന്യൂഡൽഹി: ഗുരുതരമായ ഭരണ ഘടന ലംഘനങ്ങൾ ചൂണ്ടിക്കാട്ടി, വഖഫ് നിയമ ഭേദഗതി ബില്ല് 2024 ന് അംഗീകാരം നൽകുന്നത് തടയണമെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിലെ അഞ്ച് പാർലമെന്റ് അംഗങ്ങൾ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ആർട്ടിക്കിൾ 26 (മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം), 25 (മതസ്വാതന്ത്ര്യം), 14 (നിയമത്തിന് മുന്നിലെ തുല്യത) എന്നിവ പ്രകാരം ബിൽ മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് എംപിമാർ കത്തിൽ ചൂണ്ടിക്കാട്ടി.
വഖഫ് ബോർഡുകളിലെ അമുസ്ലിം പ്രാതിനിധ്യവും വാമൊഴി സമർപ്പണങ്ങൾക്കുള്ള നിയന്ത്രണങ്ങളും ഉൾപ്പെടെയുള്ള ബില്ലിലെ വ്യവസ്ഥകൾ മുസ്ലീം സമൂഹത്തോട് വിവേചനം കാണിക്കുന്നുവെന്നും ബിൽ ഭരണഘടനാ തത്വങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് രാഷ്ട്രപതി ഉറപ്പ് വരുത്തണമെന്നും എംപിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, ഡോ. എംപി അബ്ദുസ്സമദ് സമദാനി, കെ നവാസ് കനി, അഡ്വ. വി.കെ ഹാരിസ് ബീരാൻ എന്നിവർ കത്തിൽ ആവശ്യപ്പെട്ടു.
വഖഫ് ഭേദഗതി ബിൽ ബില്ലിനെതിരെ രാഷ്ട്രീയ നിയമ പോരാട്ടം തുടരാൻ മുസ്ലിം ലീഗിൻ്റെ ദേശീയ നേതൃയോഗത്തിൽ നേരത്തെ തീരുമാനം കൈക്കൊണ്ടിരുന്നു. രാജ്യസഭയിലും ബിൽ പാസായതിനെ തുടർന്ന് ചേർന്ന അടിയന്തിര നേതൃയോഗം പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദർ മെയ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു.ബില്ലിനെതിരെ ദേശീയ തലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും ബില്ലിൻ്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിക്കാനും യോഗം തീരുമാനമെടുത്തു.
ഇതോടനുബന്ധിച്ച് ഏപ്രിൽ 16 ന് കോഴിക്കോട് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കും. ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ തിയതി ദേശീയ ഭാരവാഹികളുടെയും സംസ്ഥാന പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാരുടെയും യോഗം ചേർന്ന് പ്രഖ്യാപിക്കും. മതസ്വാതന്ത്ര്യത്തിൻ്റെ നഗ്നമായ ലംഘനമാണ് ബില്ലിലൂടെ സർക്കാർ നടപ്പാക്കിയത് എന്ന് യോഗം വിലയിരുത്തി.ഇത് ചൂണ്ടിക്കാട്ടി അടിയന്തിരമായി സുപ്രിം കോടതിയെ സമീപിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.ഇതിനായി ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗ് എം പി മാരെയും ചുമതലപ്പെടുത്തി.
മലപ്പുറത്തിനെതിരെ വർഗീയ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




