മലപ്പുറത്തിനെതിരെ വർ​ഗീയ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ

മലപ്പുറത്തിനെതിരെ വർ​ഗീയ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ

നിലമ്പൂർ: മലപ്പുറം പ്രത്യേകം രാജ്യമായി മാറിയെന്നും ചില വ്യക്തികൾ ഈ പ്രദേശം പൂർണമായി നിയന്ത്രിക്കുന്നുവെന്നും ആരോപിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസംഗം വിവാദമായിരിക്കുകയാണ്. നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച എസ്എന്‍ഡിപി കണ്‍വെന്‍ഷനിലാണ് അദ്ദേഹം ഈ പരാമര്‍ശങ്ങൾ നടത്തിയത്.

“ഇവിടെ താമസിക്കുന്നവര്‍ ഭയത്തോടെയാണ് ജീവിക്കുന്നത്, സ്വതന്ത്രമായി ശ്വസിക്കാനും അഭിപ്രായം പറയാനും കഴിയാത്ത സ്ഥിതിയിലാണ്. സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങളിൽ ചുരുക്കം പോലും ഇവിടുത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ല,” അദ്ദേഹം പ്രസ്താവിച്ചു.

മലപ്പുറത്ത് ചില സമുദായങ്ങൾക്ക് മാത്രമാണ് വികസനം ലഭിച്ചതെന്നും മറ്റുള്ളവര്‍ വോട്ട് ചെയ്യേണ്ടവരായി മാത്രം കണക്കാക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. “നമുക്ക് പഠിക്കാനായി മലപ്പുറത്ത് കുഞ്ഞുപള്ളിക്കൂടം പോലും ഉണ്ടോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

പല സര്‍ക്കാറുകളും അധികാരത്തിലിരുന്നുവെങ്കിലും, വികസനം മുഴുവൻ ഇവരുടെ കുടുംബ സ്വത്ത് പോലെയാണ് ഉപയോ​ഗിച്ചത്, മറ്റുള്ളവര്‍ക്ക് ഒന്നും ലഭിച്ചില്ലെന്ന് നടേശന്‍ ആരോപിച്ചു. “നമ്മുടെ ഐക്യകുറവാണ് ഇതിന് കാരണം. അവര്‍ ഒരുമിച്ചാണ് അധികാരം പിടിച്ചത്. നമുക്ക് ഒറ്റക്കെട്ടായി നില്‍ക്കാന്‍ കഴിയാതെ പോയി,” അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മൾ വോട്ടുനല്‍കി കഴിഞ്ഞാല്‍ ആലുവ മണപ്പുറത്ത് കണ്ടുമുട്ടിയപരിചയം പോലും പിന്നെ ഉണ്ടാകില്ല എന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. മറ്റു സമുദായ സംഘടനകള്‍ ഒന്നിച്ചു നില്‍ക്കുകയും അവകാശങ്ങള്‍ നേടിയെടുക്കുകയും ചെയ്യുമ്പോള്‍ എസ്എന്‍ഡിപി പി ആ ഐക്യം കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കക്കാടംപൊയിലിലെ റിസോര്‍ട്ടിലെ സ്വമ്മിങ് പൂളില്‍ ഏഴു വയസുകാരന്‍ മുങ്ങി മരിച്ചു

Sharing is caring!