കക്കാടംപൊയിലിലെ റിസോര്‍ട്ടിലെ സ്വമ്മിങ് പൂളില്‍ ഏഴു വയസുകാരന്‍ മുങ്ങി മരിച്ചു

കക്കാടംപൊയിലിലെ റിസോര്‍ട്ടിലെ സ്വമ്മിങ് പൂളില്‍ ഏഴു വയസുകാരന്‍ മുങ്ങി മരിച്ചു

നിലമ്പൂർ: റിസോര്‍ട്ടിലെ സ്വമ്മിങ് പൂളില്‍ ഏഴു വയസുകാരന്‍ മുങ്ങി മരിച്ചു. കക്കാടംപൊയിലിലെ ഏദൻസ് ഗാർഡൻസ് റിസോർട്ടിലെ സ്വിമ്മിങ് പൂളിലായിരുന്നു അപകടം. മലപ്പുറം പഴമള്ളൂര്‍ സ്വദേശി അഷ്മില്‍ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ കുളിക്കാന്‍ ഇറങ്ങുന്നതിനിടെയാണ് കുട്ടി മുങ്ങി മരിച്ചത്.

അഷ്മിലിനെ ഉടന്‍ തന്നെ കൂടരഞ്ഞിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.

കുട്ടി കുളത്തിലേക്ക് കാൽ വഴുതി വീണുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം..അവധിക്കാലം ആഘോഷിക്കാനാണ് രക്ഷിതാക്കൾക്കൊപ്പം കുട്ടി കക്കാടംപൊയിലിൽ എത്തിയത്.

ഇന്നലെ കക്കാടംപോയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ഥി മുങ്ങി മരിച്ചിരുന്നു. കോഴിക്കോട് ചേവരമ്പലം തോട്ടില്‍പീടിക അരുളപ്പാട് ദേവീക്ഷേത്രത്തിന് സമീനം ‘സാന്ത്വനം’ വീട്ടില്‍ സന്ദേശ് (20) ആണ് കുറുവന്‍പുഴയുടെ കോഴിപ്പാറ കടവില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. കോഴിക്കോട് ദേവഗിരി കോളേജ് ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.

വീഡിയോകോളിൽ ന​ഗനത പ്രദർശിപ്പിച്ച് ഭീഷണി, ഉമ്മയുടെ പേരിൽ വരെ വ്യാജ അക്കൗണ്ട്, മലപ്പുറം സ്വദേശി അറസ്റ്റിൽ

Sharing is caring!