മഞ്ചേരിയിൽ നാല് എസ്ഡിപിഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് എൻ ഡി എ
മഞ്ചേരി: മഞ്ചേരിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ ഐ എ റെയ്ഡ്. നാല് പേരെ കസ്റ്റഡിയില്‍ എടുത്തു. ആര്‍ എസ് എസ് പാലക്കാട് ശ്രീനിവാസന്‍ വധക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. കൊച്ചിയില്‍ നിന്നുള്ള എന്‍ ഐ എ സംഘം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മഞ്ചേരിയിലെത്തി റെയ്ഡ് ആരംഭിച്ചത്.
അഞ്ച് വീടുകളില്‍ പരിശോധന നടന്നു. നാല് പേരെ കസ്റ്റഡിയിലുമെടുത്തു. ഇര്‍ഷാദ് ആനക്കോട്ടുപുറം, സൈതലവി കിഴക്കേത്തല, ഖാലിദ് മംഗലശേരി, ഷിഹാബുദീന്‍ ചെങ്ങര എന്നിവരാണ് പിടിയിലായത്. എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ഷംനാദിനായി തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല.
ശ്രീനിവാസന്‍ വധക്കേസില്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത ചിലര്‍ക്ക് ഒളിവില്‍ കഴിയുന്നതിന് ഇവര്‍ സഹായം ചെയ്തു എന്നാണ് എന്‍ ഐ എ സംശയിക്കുന്നത്. പിടിയിലായ എസ് ഡി പി ഐ പ്രവര്‍ത്തകരെല്ലാം നേരത്തേ പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളായിരുന്നു. എട്ട് മണിയോടെ പരിശോധന പൂര്‍ത്തിയാക്കി എന്‍ ഐ എ സംഘം മടങ്ങി.
നിപ്പ സംശയത്തോടെ കുറ്റിപ്പുറം സ്വദേശിനി മെഡിക്കൽ കോളേജിൽ ചികിൽസയിൽ
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




