കഞ്ചാവും നാടൻ തോക്കുകളും പിടികൂടിയ സംഭവം : ഒരു പ്രതി കൂടി പിടിയിൽ

കഞ്ചാവും നാടൻ തോക്കുകളും പിടികൂടിയ സംഭവം : ഒരു പ്രതി കൂടി പിടിയിൽ

മേലാറ്റൂര്‍: വെട്ടത്തൂരില്‍ നിന്ന് കഞ്ചാവും നാടന്‍ തോക്കുകളും പിടികൂടിയ കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു എടക്കര ചെമ്പന്‍കൊല്ലി ഉപ്പടയിലെ മലയില്‍ തടിക്കാട്ട് വീട്ടില്‍ കുഞ്ഞന്റെ മകന്‍ സജി(53) യെയാണ് ഇന്നലെ മേലാറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച അറസ്റ്റ് ചെയ്ത ഷറഫുദ്ദീനില്‍ നിന്നും പിടികൂടിയ നാടന്‍ തോക്കുകളില്‍ ഒരെണ്ണം തകരാറിലായത് നന്നാക്കി കൊടുത്തത് സജിയാണെന്ന് പോലീസ് പറഞ്ഞു. ഷറഫുദ്ദീന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് സജിയെ അറസ്റ്റ് ചെയ്തത്. ഷറഫുദ്ദീനെയും സജിയെയും പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലപ്പുറം ജില്ലാപോലീസ് മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ്, ന്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത്, മേലാറ്റൂര്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍, എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സ്‌ക്വാഡ്, മേലാറ്റൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ.മാരായ ഫക്രുദ്ദീന്‍ അലി, സിന്ധു വെളേളങ്ങര,വിനോദ് ഗുപ്ത, ഗോപാലകൃഷ്ണന്‍ അലനല്ലൂര്‍ സി.പി.ഒ.മാരായ പ്രമോദ് കൊളത്തൂര്‍,ഷിജു പുന്നക്കാട് ചന്ദ്രദാസ് എന്നീ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

ബോഡി ബില്‍ഡറും ജിംനേഷ്യം പരിശീലകനുമായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Sharing is caring!