ബോഡി ബില്‍ഡറും ജിംനേഷ്യം പരിശീലകനുമായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ബോഡി ബില്‍ഡറും ജിംനേഷ്യം പരിശീലകനുമായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി: പ്രമുഖ ബോഡി ബില്‍ഡറും ജിംനേഷ്യം പരിശീലകനുമായ യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്ത് വെള്ളാരത്തൊടി ചിറക്കരപുറായ് മുഹമ്മദ്കുട്ടിയുടെ മകന്‍ യാസിര്‍ അറഫാത്തിനെയാണ് (35) മരിച്ച നിലയില്‍ കണ്ടത്.

വീട്ടിലെ മുകള്‍ നിലയിലെ മുറിയില്‍ കയറി വാതിലടച്ച യാസിര്‍ പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി 11 മണിയോടെ കിടപ്പുമുറിയുടെ വാതില്‍ വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് പൊളിച്ച് അകത്ത് കടന്നപോഴാണ് മുറിക്കുള്ളിലെ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

യാസിറിന്റെ പിതാവ് നല്‍കിയ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. യുവാവ് മാനസികമായി അസ്വസ്ഥനായിരുന്നെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയിലുണ്ട്. മരണ കാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

മിസ്റ്റര്‍ മലപ്പുറം, മിസ്റ്റര്‍ കേരള, മിസ്റ്റര്‍ സൗത്ത് ഇന്ത്യ തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്ത് യാസിര്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. മാതാവ്: സൈഫുന്നീസ. ഭാര്യ: നജീബ. മക്കള്‍: മിന്‍ഹ ഫാത്തിമ, സയാന്‍ മുഹമ്മദ്. സഹോദരങ്ങള്‍: ദില്‍ഷാദ്, ഇര്‍ഷാദ്, മുന്‍ഷീറ.

കഞ്ചാവും രണ്ട് നാടന്‍ തോക്കുകളുമായി മേലാറ്റൂരിൽ യുവാവ് അറസ്റ്റിൽ

Sharing is caring!