ഇന്‍ഷ്വറന്‍സ് വിവരം പരിവാഹന്‍ സൈറ്റില്‍ അപ് ലോഡ് ചെയ്തില്ല: ഏജന്‍സിക്ക് വന്‍ പിഴ ചുമത്തി

ഇന്‍ഷ്വറന്‍സ് വിവരം പരിവാഹന്‍ സൈറ്റില്‍ അപ് ലോഡ് ചെയ്തില്ല: ഏജന്‍സിക്ക് വന്‍ പിഴ ചുമത്തി

മലപ്പുറം: ഇന്‍ഷ്വറന്‍സ് വിവരം യഥാസമയം പരിവാഹന്‍ സൈറ്റില്‍ അപ് ലോഡ് ചെയ്യാത്തതിനാല്‍ ഇന്‍ഷ്വറന്‍സ് ഏജന്‍സി 50,000 രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍. തിരൂരങ്ങാടി സ്വദേശി ഡോ. സക്കീര്‍ ഹുസൈന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി.

രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കുന്നതിനായി പരാതിക്കാരന്‍ ആര്‍.ടി.ഒ ഓഫീസിനെ സമീപിച്ചപ്പോള്‍ വാഹനത്തിന്റെ ഇന്‍ഷ്വറന്‍സ് വിവരം പരിവാഹന്‍ സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടില്ല എന്നറിഞ്ഞു. അതിനാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാനായില്ല. 3,000 രൂപ പിഴ അടക്കേണ്ടതായും വന്നു. രജിസ്‌ട്രേഷന്‍ പുതുക്കാനാകാത്തതിനാല്‍ ഏറെ നാള്‍ വാഹനം വാടകക്കെടുത്ത് യാത്ര ചെയ്തിരുന്നു.

ഇന്‍ഷ്വറന്‍സ് ഏജന്‍സിയുടെ ഭാഗത്ത് വിഴ്ച വന്നതിനാല്‍ പരാതിക്കാന്‍ പിഴയായി ഒടുക്കേണ്ടി വന്ന 3,000 രൂപയും കോടതി ചെലവായി 5,000 രൂപയും നഷ്ട പരിഹാരമായി 50,000 രൂപയും ചേര്‍ത്ത് 58,000 രൂപ ഒരു മാസത്തിനകം പരാതിക്കാരന് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. വീഴ്ച വന്നാല്‍ പരാതി നല്‍കിയ തീയതി മുതല്‍ 12 ശതമാനം പലിശയും നല്‍കണമെന്ന് കെ മോഹന്‍ദാസ്, പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവരടങ്ങിയ ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ വിധിച്ചു.

കഞ്ചാവും രണ്ട് നാടന്‍ തോക്കുകളുമായി മേലാറ്റൂരിൽ യുവാവ് അറസ്റ്റിൽ

Sharing is caring!