വഖഫ് ഭേദഗതിക്ക് പിന്നിൽ ഗൂഢനീക്കമെന്ന് ലീഗ്, സമാന അഭിപ്രായവുമായി ജമാഅത്ത് ഇസ്ലാമിയും
മലപ്പുറം: ലോക്സഭയിൽ ബുധനാഴ്ച അവതരിപ്പിച്ച വഖഫ് ബിൽ ഭേദഗതിക്കെതിരെ കേരളത്തിലെ മുസ്ലിം സംഘടനകൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള ഗൂഡനീക്കമാണ് ബില്ലിന് പിന്നിലെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആരോപിച്ചു.
വഖഫ് ഭേദഗതിയെ രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇത് പാസായാൽ, മുസ്ലിം സമുദായത്തെ മാത്രം ബാധിക്കില്ല, ഭാവിയിൽ മറ്റ് മത വിഭാഗങ്ങളുടെയും സ്വത്തുക്കളെ നഷ്ടപ്പെടുത്തും എന്നതിൽ സംശയമില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജമാഅത്ത് ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാനും സമാന ആശങ്കകളാണ് പങ്കുവെച്ചത്. ഈ ഭേദഗതി മുസ്ലിം സമുദായത്തെ സാമ്പത്തികവും സാംസ്കാരികവുമായി തകർത്ത് സമുദായത്തിന്റെ വ്യക്തിത്വത്തെ നശിപ്പിക്കാനുള്ള നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നിൽ ആർ എസ് എസിന്റെ ദീർഘകാല അജണ്ടയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ഭേദഗതി പ്രത്യേകിച്ച് ഒരു മതവിഭാഗത്തെ ലക്ഷ്യമിടുന്നതാണ്, അതിനാൽ മതേതര രാഷ്ട്രീയ കക്ഷികൾക്ക് ഇതിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിൽ പാർലമെന്റിൽ പാസായാൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വഖഫ് ബിൽ ഭേദഗതി സംബന്ധിച്ച് കോൺഗ്രസ് പാർട്ടിയുമായി വിശദമായ ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനമ്പം പ്രശ്നത്തോട് വഖഫ് ബിൽ ഭേദഗതിക്ക് ബന്ധമില്ലെന്നും, അതിനാൽ ഈ പ്രശ്നം പരിഹരിക്കേണ്ടത് കേരള സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇത്തരം വിഷയങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യാനുള്ള ശ്രമങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുവതിയുടെ മരണം; എടപ്പാൾ സ്വദേശിയായ സുഹൃത്തിനെ കണ്ടെത്താൻ ലുക്കഔട്ട് നോട്ടീസ്
വഖഫ് വിഷയത്തിൽ ചില ക്രിസ്ത്യൻ സംഘടനകളുടെ നിലപാട് ദൗർഭാഗ്യകരമാണെന്ന് മുജീബ് റഹ്മാൻ പറഞ്ഞു. വ്യക്തമാക്കി. മുസ്ലിം സമുദായം ചർച്ചയ്ക്ക് തയ്യാറായിട്ടും മുനമ്പം പ്രശ്ന പരിഹാരം വൈകിപ്പിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ ദീർഘകാല അനാസ്ഥ ഈ വിഷയത്തിൽ സമുദായ അസ്വാരസ്യത്തിന് ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇത് നടപ്പിലായാൽ വഖഫ് സ്വത്തുക്കൾ ബിജെപി സർക്കാരിന്റെ കൈയ്യിലാകുമെന്ന്, വഖഫ് ബോർഡ് നോക്കുകുത്തിയാകുമെന്നും ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




