യുവതിയുടെ മരണം; എടപ്പാൾ സ്വദേശിയായ സുഹ‍ൃത്തിനെ കണ്ടെത്താൻ ലുക്കഔട്ട് നോട്ടീസ്

യുവതിയുടെ മരണം; എടപ്പാൾ സ്വദേശിയായ സുഹ‍ൃത്തിനെ കണ്ടെത്താൻ ലുക്കഔട്ട് നോട്ടീസ്

താനൂർ: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണവുമായി ബബന്ധപ്പെട്ട് സംശയ നിഴലിലുള്ള എടപ്പാൾ സ്വദേശിയായ സഹപ്രവർത്തകന് വേണ്ടി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സുഹൃത്ത് സുകാന്തിന്റെ പ്രേരണയിലാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞതായി മേഘയുടെ പിതാവ് വ്യക്തമാക്കി.

അതേസമയം പൊലീസ് ആത്മാര്‍ത്ഥമായാണ് കേസ് അന്വേഷിക്കുന്നതെന്നും കുടുംബം പറഞ്ഞു. ഓഫീസിലും സുഹൃത്തിന്റെ മലപ്പുറത്തെ വീട്ടിലും തിരച്ചില്‍ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു. ഇയാളുടെ ഫോണ്‍ ഓഫാണെന്നുമാണ് കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞത്. യുവതിക്ക് അവസാനമായി വന്ന ഫോണ്‍ കോളും സുഹൃത്തായ സുകാന്തില്‍ നിന്ന് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് മിനിറ്റാണ് ഇരുവരും സംസാരിച്ചിട്ടുള്ളത്.

എന്നാല്‍ സംഭവത്തില്‍ മേഘയുടെ കുടുംബം ആരോപിച്ചതുപോലെ ശമ്പളത്തിന്റെ ഒരു ഭാഗം പലപ്പോഴും സുകാന്തിന്റെ അക്കൗണ്ടിലേയ്ക്ക് മാറ്റിയിരുന്നതായും സ്ഥിരീകരണം ഉണ്ട്. മാര്‍ച്ച് 28ന് പേട്ട റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്തെ ട്രാക്കില്‍ മേഘയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ലീവിൽ പ്രവേശിച്ച് എടപ്പാളിലേക്ക് മടങ്ങിയ സുകാന്ത് ഒരു ദിവസം അവിടെ തങ്ങിയ ശേഷം സ്ഥലം വിടുകയായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാ​ഗംങ്ങളും ഒളിവിലാണ്.

നഞ്ചൻകോട് അപകടം; മരണപ്പെട്ടത് മൊറയൂർ സ്വദേശിയുടെ രണ്ട് മക്കൾ

Sharing is caring!