പെരിന്തൽമണ്ണയിൽ പോലീസിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

പെരിന്തൽമണ്ണയിൽ പോലീസിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

പെരിന്തല്‍മണ്ണ: ആനമങ്ങാട് കുന്നിന്‍മേല്‍ ഭഗവതി ക്ഷേത്രോത്സവത്തില്‍ പോലീസിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ആനമങ്ങാട് താണിക്കപറമ്പില്‍ ശ്രീജിത്തി (28)നെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം 24നാണ് കേസിനാസ്പദമായ സംഭവം. ഉത്സവത്തിന് വരവുകള്‍ തമ്മില്‍ പ്രശ്‌നങ്ങളണ്ടായിരുന്നു. സംഘര്‍ഷം പരിഹരിക്കാന്‍ പോലീസ് ശ്രമിക്കുന്നതിനിടെ ആനമങ്ങാട് ടൗണ്‍ വേലയുടെ ആളുകള്‍ സംഘം ചേര്‍ന്ന് കല്ലും വടിയുമായി പോലീസിനെ ആക്രമിക്കുകയായിരുന്നു. സംഭവശേഷം ശ്രീജിത്ത് ഒളിവില്‍ പോയി. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് ആണ് ശ്രീജിത്തിനെ പിടികൂടിയത്. പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു ശ്രീജിത്ത്.

ഈ കേസില്‍ ഏഴ് പേരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. കണ്ടാല്‍ അറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാക്കി പ്രതികളെ ഉടന്‍ പിടികൂടുമെന്നും പെരിന്തല്‍മണ്ണ സിഐ സുമേഷ് സുധാകരന്‍ അറിയിച്ചു. എസ്‌ഐമാരായ ഷിജോ സി. തങ്കച്ചന്‍, ഷാഹുല്‍ ഹമീദ്, നിതിന്‍, എഎസ്‌ഐ അബ്ദുള്‍ സലാം, സിപിഒ ജയേഷ് കാഞ്ഞിരം, പ്രശാന്ത് മഞ്ചേരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

താനൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

Sharing is caring!