താനൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

താനൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

താനൂർ: ദേവദാർ ഭാഗത്ത് ഇന്നലെ രാവിലെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. താനൂർ മൂലക്കൽ കൃഷ്ണൻ അമ്പലം സ്വദേശി കളത്തിൽ കണ്ടി ഹൗസ് ഉല്ലാസ് (32) ആണ് മരിച്ചത്. ഇന്നാണ് ബന്ധുക്കൾ തിരൂർ ജില്ലാ ഹോസ്പിറ്റലിൽ എത്തി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തിരിച്ചറിഞ്ഞത്.

താനൂർ പോലീസും, തിരൂർ റെയിൽവേ പോലീസും, നാട്ടുകാരും,ട്രോമകെയർ, ടിഡിആർഎഫ് വളണ്ടിയർമാരും ചേർന്ന് മൃതദേഹം തീരുർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. പുലർച്ചെ 5:15ന് പോകുന്ന ട്രെയിൻ തട്ടിയതായി ആണ് മനസിലാക്കുന്നത്. താനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും വിവരം അറിയിച്ചതിനെ തുടർന്ന് അരമണിക്കൂറോളം തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. ട്രോമകെയർ പ്രവർത്തകരായ അബ്ബാസ്, റിയാസ്, ടിഡിആർഎഫ് വളണ്ടിയർ ആഷിക്ക് താനൂർ എന്നിവർ ചേർന്നാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്നും മാറ്റിയത്.

നഞ്ചൻകോട് അപകടം; മരണപ്പെട്ടത് മൊറയൂർ സ്വദേശിയുടെ രണ്ട് മക്കൾ

Sharing is caring!