നഞ്ചൻകോട് അപകടം; മരണപ്പെട്ടത് മൊറയൂർ സ്വദേശിയുടെ രണ്ട് മക്കൾ

നഞ്ചൻകോട് അപകടം; മരണപ്പെട്ടത് മൊറയൂർ സ്വദേശിയുടെ രണ്ട് മക്കൾ

നഞ്ചൻകോട്: കർണാടക ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം. കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കൊണ്ടോട്ടി മൊറയൂർ അരിമ്പ്ര സ്വദേശികളാണ് മരിച്ചത്.

അരിമ്പ്ര മൊറയൂർ റോഡിൽ മന്നിയിൽ അബ്ദുൽഅസീസിൻ്റെ രണ്ട് മക്കൾ ആണ് മരണപ്പെട്ടത്. മൈസൂരിലേ വീട്ടിലേക്കുള്ള യാത്രയിൽ ആണ് അപകടത്തിൽപെട്ടത് മറ്റുള്ളവർ പരിക്കുകളോടെ ആശുപത്രിയിയാണ്. മൈസൂരിലുള്ള മകളും കൊണ്ടോട്ടിയിലുള്ള മകനും ആണ് മരിച്ചത്.

ഇന്ന് രാവിലെ ഗുണ്ടൽപേട്ടിലെ ബെണ്ടഗള്ളി ഗേറ്റിലാണ് അപകടമുണ്ടായത്. രണ്ട് കുട്ടികൾ അടക്കം ഏഴ് പേരടങ്ങുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. കുട്ടികൾ സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു. കാറിന്‍റെ മുൻസീറ്റിൽ ഇരുന്നവരാണ് മരിച്ചത്.

കൊണ്ടോട്ടി രജിസ്ട്രേഷൻ കാറും കർണാടക രജിസ്ട്രേഷൻ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. കാർ കർണാടക ഭാഗത്തേക്ക് പോകുമ്പോൾ ആണ് അപകടമുണ്ടായത്. പരിക്കേറ്റവരെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചു. രണ്ട് പേരെ ഗുണ്ടൽപേട്ട് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവരികയാണ്.

വന്യജീവികളെ വേട്ടയാടി കേരളത്തിൽ ഇറച്ചി വിതരണം ചെയ്യുന്ന യുവാവ് പിടിയിൽ

Sharing is caring!