പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് മടങ്ങിയ പിതാവും മകനും അപകടത്തില്‍ മരിച്ചു

പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് മടങ്ങിയ പിതാവും മകനും അപകടത്തില്‍ മരിച്ചു

കാടാമ്പുഴ: പെരുന്നാള്‍ ദിനത്തില്‍ കാടാമ്പുഴയില്‍ നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് വീണ് പിതാവും മകനും മരിച്ചു. മാറാക്കര സ്വദേശികളായ ഹുസൈന്‍ (76)മകന്‍ ഫാരിസ് അന്‍വര്‍ (30) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് ഇരുവരും ബന്ധുവീട്ടിലേക്ക് പോകുംവഴിയാണ് അപകടം. കോട്ടയ്ക്കല്‍ മാറാക്കര പഞ്ചായത്തിലെ ആമ്പപ്പാറയിലാണ് ഈ ദാരുണസംഭവം. റോഡിന്റെ ഈ ഭാഗത്ത് കുത്തനെയുള്ള ഇറക്കവും വളവുമാണ്. ബ്രേക്ക് നഷ്ടപ്പെട്ട ബൈക്ക് സമീപത്തുള്ള വീടിന്റെ മുറ്റത്തെ കിണറിലേക്ക് പതിക്കുകയായിരുന്നു. വീടിന്റെ മതിലും കിണറിന്റെ ആള്‍മറയും തകര്‍ത്തു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി ഹുസൈനയും ഫാരിസിനെയും പുറത്തെടുത്ത് കോട്ടയ്ക്കലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കുറ്റിപ്പുറം സ്വദേശി സലാലയിൽ വാഹനാപകടത്തിൽ മരിച്ചു

Sharing is caring!