വേങ്ങരയിൽ ജൂനിയർ-സീനിയർ വിദ്യാർഥികള്‍ തമ്മില്‍ കൈയാങ്കളി

വേങ്ങരയിൽ ജൂനിയർ-സീനിയർ വിദ്യാർഥികള്‍ തമ്മില്‍ കൈയാങ്കളി

വേങ്ങര: വേങ്ങരയിൽ ജൂനിയർ വിദ്യാർഥികള്‍ തമ്മില്‍ കൈയാങ്കളി. ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ അവസാന ദിവസമായ ശനിയാഴ്ചയാണ് വേങ്ങര ടൗണ്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ തമ്മിലാണ് കൈയാങ്കളി നടന്നത്.

സീനിയർ വിദ്യാർഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നുവത്രെ. സ്കൂള്‍ നില്‍ക്കുന്ന ചാത്തംക്കുളത്ത് വെച്ച് തുടങ്ങിയ അക്രമം വേങ്ങര ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചും തുടര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പുറത്ത് വന്നതോടെയാണിപ്പോള്‍ സംഭവം വിവാദമായത്.

വിദ്യാര്‍ഥികളെ വളഞ്ഞിട്ട് തല്ലുന്നതും മതിലില്‍ ചേര്‍ത്തു നിര്‍ത്തി മുഖത്ത് കൈകൊണ്ടു കുത്തുന്നതടക്കമുള്ള മർദനത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് സീനിയര്‍ വിദ്യാര്‍ഥികള്‍ ആഘോഷമാക്കുകയും ചെയ്തു. അന്നേദിവസം സംഘര്‍ഷം തടയാന്‍ മുന്‍കരുതലെടുക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു. വേങ്ങരയിലെ സംഭവത്തില്‍ പോലീസില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല.

ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

Sharing is caring!