മാലിന്യ സംസ്കരണ രംഗത്ത് സി.എസ്.ആർ പദ്ധതികളുമായി മലപ്പുറം നഗരസഭ

മാലിന്യ സംസ്കരണ രംഗത്ത് സി.എസ്.ആർ പദ്ധതികളുമായി മലപ്പുറം നഗരസഭ

മലപ്പുറം: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ സി.എസ്.ആർ (കോപ്പറേറ്റീവ് സോഷ്യൽ റെസ്പോൺസിബിലിറ്റി) പദ്ധതിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം നഗരസഭയ്ക്ക് നിർമ്മിച്ചു നൽകിയ 10 സ്റ്റീൽ വേസ്റ്റ് ബിൻ യൂണിറ്റുകൾ നഗരസഭാ കാര്യാലയത്തിൽ വെച്ചു നടന്ന ചടങ്ങിൽ കൈമാറി. ബാങ്കിൻ്റെ മംഗലാപുരം സോണൽ ഹെഡും ജനറൽ മാനേജറുമായ ശ്രീമതി രേണു കെ നായർ നഗരസഭ ചെയർമാൻ മുജീബ് കാടേരിക്ക് യൂണിറ്റുകൾ നൽകി ഉദ്ഘാടനം ചെയ്തു. ബാങ്കിൻ്റെ തൃശ്ശൂർ റീജിയണൽ ഹെഡ് ശ്രീ സതീഷ് കുമാർ എം അധ്യക്ഷനായിരുന്നു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ സക്കീർ ഹുസൈൻ, പി.കെ അബ്ദുൽ ഹക്കീം,പരി അബ്ദുൽ ഹമീദ്, മറിയുമ്മ ശരീഫ് കോണോത്തൊടി, പ്രതിപക്ഷ നേതാവ് സഹദേവൻ, സെക്രട്ടറി കെ.പി ഹസീന,ബാങ്കിൻ്റെ മലപ്പുറം ശാഖ മാനേജർ ശ്രീ പ്രവീൺ ടി, തൃശ്ശൂർ റീജിയണൽ ഓഫീസ് ഓപ്പറേഷൻസ് വിഭാഗം മേധാവി ശ്രീ ശിവദാസ് ടി എന്നിവർ പ്രസംഗിച്ചു. നഗരസഭയുടെ ‘സമ്പൂർണ്ണ ശുചിത്വ നഗരം’ പദ്ധതിക്കായാണ് ബാങ്ക് ഈ വേസ്റ്റ് ബിൻ യൂണിറ്റുകൾ നിർമ്മിച്ചു നൽകിയത്.

പുതിയ മയക്കുമരുന്ന് ഇനമായ ടോമയുമായി വളാഞ്ചേരിയിൽ യുവാവ് പിടിയിൽ

Sharing is caring!