മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

മലപ്പുറം: ശവ്വാൽ മാസപ്പിറവി കണ്ടതോടെ കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത ഖാസിമാരായ
പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ എന്നിവർ അറിയിച്ചു. റമസാൻ 29 പൂർത്തിയാക്കിയാണ് കേരളത്തിൽ ഇത്തവണ ഈദുൽ ഫിത്ർ എത്തിയത്.

ഇന്ന് മാസപ്പിറവി കണ്ടതിനാല്‍ ഒമാനിലും നാളെ ചെറിയ പെരുന്നാളായിരിക്കും. ഒമാൻ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ ഇന്നായിരുന്നു ചെറിയ പെരുന്നാൾ.

പരപ്പനങ്ങാടിയിൽ വൻ രാസലഹരി വേട്ട; 350​ഗ്രാം എംഡിഎംഎ പിടികൂടി

Sharing is caring!