പുതിയ മയക്കുമരുന്ന് ഇനമായ ടോമയുമായി വളാഞ്ചേരിയിൽ യുവാവ് പിടിയിൽ

പുതിയ മയക്കുമരുന്ന് ഇനമായ ടോമയുമായി വളാഞ്ചേരിയിൽ യുവാവ് പിടിയിൽ

വളാഞ്ചേരി: പുതിയ മയക്ക് മരുന്നായ ടോമയുമായി അതിഥി തൊഴിലാളി പിടിയിൽ. മാരക മയക്കുമരുന്നുകളായ 200 മില്ലിഗ്രാം ഹെറോയിന്റെ വകഭേദമായ ടോമയും അഞ്ച് ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി ബിലാൽ ഹുസൈനെ (35) യാണ് കുറ്റിപ്പുറം എക്സൈസ് പിടികൂടിയത്. വളാഞ്ചേരി ടൗണിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ വി ഹരിദാസൻ ,അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ എസ് ജി സുനിൽ,കെ ഗണേശൻ എന്നിവർ അടങ്ങിയ ടീമും എക്സൈസ് റൈറ്റിംഗ് ഫോഴ്സ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

മലപ്പുറത്തെ ലഹരിക്കേസ് പ്രതിയുടെ സ്വത്ത് കണ്ടുകെട്ടി

Sharing is caring!