പാണക്കാട് തങ്ങളുടെ അതിഥിയായെത്തി ഇഫ്താറിൽ പങ്കെടുത്ത് പ്രിയങ്ക ​ഗാന്ധി

പാണക്കാട് തങ്ങളുടെ അതിഥിയായെത്തി ഇഫ്താറിൽ പങ്കെടുത്ത് പ്രിയങ്ക ​ഗാന്ധി

മലപ്പുറം: വയനാട് എംപിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായ സാദിഖ് അലി ശിഹാബ് തങ്ങളുടെ ആതിഥേയത്വത്തിൽ പാണക്കാട് നടന്ന ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രിയങ്ക ആദ്യമായാണ് പാണക്കാട് സന്ദർശിക്കുന്നത്.

ഇരു നേതാക്കളും പരസ്പരം സന്തോഷം പ്രകടിപ്പിക്കുകയും ഈദിന് മുന്നോടിയായി ആശംസകൾ പങ്കുവയ്ക്കുകയും ചെയ്തു. സൗഹൃദം പങ്കിടുക എന്ന ലക്ഷ്യത്തോടെ നടത്തിയ സന്ദർശനമാണെന്നും രാഷ്ട്രീയ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും തങ്ങൾ വ്യക്തമാക്കി.

വയനാട്ടിൽ ലീ​ഗ് നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയെക്കുറിച്ച് പ്രിയങ്ക വിശദമായി അന്വേഷിച്ചു. ഞങ്ങൾ രാഷ്ട്രീയ ചർച്ചകളൊന്നും നടത്തിയിട്ടില്ല,” തങ്ങൾ വ്യക്തമാക്കി.

സാദിഖ് അലി തങ്ങൾ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിൽ സന്തോഷമുണ്ടെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു.
കേരളത്തിലെ ജനങ്ങൾക്ക് മലയാളത്തിൽ പെരുന്നാൾ ആശംസസയും പ്രിയങ്ക നേർന്നു.

വീഡിയോ കാണാം.

https://youtube.com/shorts/TfCQZu__Puc

നേരത്തെ രാഹുൽ ഗാന്ധി വയനാട് എം.പി.യായിരിക്കെ തുടങ്ങി വച്ച കൈത്താങ്ങ് ഭവന നിർമ്മാണ പദ്ധതിയിൽ യു.ഡി.എഫ്. നിർമ്മാണം പൂർത്തീകരിച്ച 29 വീടുകളുടെ താക്കോൽദാനം പ്രിയങ്ക ഗാന്ധി എം.പി. നിർവഹിച്ചു. ഇതോടെ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച വീടുകളുടെ എണ്ണം 84 ആയി. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട മേപ്പാടി സ്വദേശി കുഞ്ഞവറാൻ, 2020 സ്കൂൾ കായികോത്സവത്തിൽ സ്വർണ്ണ ജേതാവായ വിഷ്ണു എം.കെ.യും ഇന്ന് താക്കോൽ നൽകിയവരിൽ ഉൾപ്പെടുന്നുണ്ട്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്റ്റ് വാച്ചർ പോൾ ഉൾപ്പടെയുള്ളവർക്ക് നേരത്തെ കൈത്താങ്ങ് പദ്ധതിയിൽ വീട് നിർമ്മിച്ചു നൽകിയിരുന്നു.

മലപ്പുറത്തെ ലഹരിക്കേസ് പ്രതിയുടെ സ്വത്ത് കണ്ടുകെട്ടി

രാഹുൽ ഗാന്ധിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഭിന്നശേഷിക്കാർക്കായി ലഭ്യമാക്കിയ 8 മുചക്ര വാഹനങ്ങളുടെ താക്കോൽദാനവും കാളികാവ് സാമൂഹികരോഗ്യ കേന്ദ്രത്തിന് ലഭ്യമാക്കിയ ബൊലേറോ വാഹനത്തിന്റെ താക്കോൽദാനവും പ്രിയങ്ക ഗാന്ധി നിർവഹിച്ചു.

Sharing is caring!