കൈത്താങ്ങ് പദ്ധതിയില്‍ 29 വീടുകളുടെ താക്കോല്‍ദാനം പ്രിയങ്ക ഗാന്ധി നിര്‍വഹിച്ചു
വണ്ടൂര്‍: രാഹുല്‍ ഗാന്ധി വയനാട് എം പി.യായിരിക്കെ തുടങ്ങി വച്ച കൈത്താങ്ങ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ യു.ഡി.എഫ്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച 29 വീടുകളുടെ താക്കോല്‍ദാനം പ്രിയങ്ക ഗാന്ധി എം.പി. നിര്‍വഹിച്ചു. ഇതോടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച വീടുകളുടെ എണ്ണം 84 ആയി.
വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ട മേപ്പാടി സ്വദേശി കുഞ്ഞവറാന്‍, 2020 സ്‌കൂള്‍ കായികോത്സവത്തില്‍ സ്വര്‍ണ്ണ ജേതാവായ എം കെ വിഷ്ണു ഇന്ന് താക്കോല്‍ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫോറസ്റ്റ് വാച്ചര്‍ പോള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരത്തെ കൈത്താങ്ങ് പദ്ധതിയില്‍ വീട് നിര്‍മ്മിച്ചു നല്‍കിയിരുന്നു.
രാഹുല്‍ ഗാന്ധിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഭിന്നശേഷിക്കാര്‍ക്കായി ലഭ്യമാക്കിയ എട്ട് മുചക്ര വാഹനങ്ങളുടെ താക്കോല്‍ദാനവും കാളികാവ് സാമൂഹികരോഗ്യ കേന്ദ്രത്തിന് ലഭ്യമാക്കിയ ബൊലേറോ വാഹനത്തിന്റെ താക്കോല്‍ദാനവും പ്രിയങ്ക ഗാന്ധി നിര്‍വഹിച്ചു.
തിരൂരിൽ പിടിച്ചെടുത്ത എംഡിഎംഎ വാങ്ങിയത് പാക്കിസ്ഥാൻ സ്വദേശിയിൽ നിന്ന്
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




