റമസാനിലെ അവസാന വെള്ളിയാഴ്ച ഭക്തിസാന്ദ്രമാക്കി മുസ്ലിം സമൂഹം

റമസാനിലെ അവസാന വെള്ളിയാഴ്ച ഭക്തിസാന്ദ്രമാക്കി മുസ്ലിം സമൂഹം

മലപ്പുറം: വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ആയിരക്കണക്കിന് വിശ്വാസികള്‍. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയാണ് ജുമുഅ-ഖുത്വുബക്ക് നേതൃത്വം നല്‍കിയത്. വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ച്ച ഭക്തിയോടെയും വികാരനിർഭരമായുമാണ് പങ്കെടുത്തത്.

വിശുദ്ധ റമസാനില്‍ ആര്‍ജ്ജിച്ചെടുത്ത ഹൃദയ ശുദ്ധി ജീവിതത്തിലുടനീളം കാത്ത് സൂക്ഷിക്കണമെന്നും അശരണരുടെ സുഖ ദുഖങ്ങളില്‍ പങ്കാളികളായി അവരുടെ കണ്ണീരൊപ്പണമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപെട്ട പലസ്തീനികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തി.

പാമ്പ് പിടുത്തക്കാരൻ മലമാൻ ഇറിച്ചിയുമായി പിടിയിലായി; മുജീബ് റഹ്മാൻ കാട്ടിറച്ചി വിൽപന നടത്തുന്ന പ്രധാനി

Sharing is caring!