പൂരാഘോഷത്തിനിടെയുണ്ടായ വെടിവെപ്പ്, മുഖ്യപ്രതിയെ പിടികൂടി പോലീസ്
പാണ്ടിക്കാട്: ചെമ്പ്രശേരി കൊറത്തി തൊടിയില്‍ പൂരാഘോഷത്തിനിടെയുണ്ടായ വെടിവയ്പില്‍ മുഖ്യപ്രതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ച ചെമ്പ്രശേരി കൊടശേരി സ്വദേശി മാഞ്ചേരിക്കാടന്‍ മുന്തിരി റഫീഖ് (35), കൊടശേരി സ്വദേശികളായ തോരന്‍ അബ്ദുള്‍ അസീസ് (32), ത്രാശേരി മുഹമ്മദ് മഹറൂഫ് (36) എന്നിവരെയാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വെടി വയ്ക്കാന്‍ ഉപയോഗിച്ച തോക്കും പോലീസ് കണ്ടെടുത്തു.
ഇക്കഴിഞ്ഞ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊറത്തി തൊടിയില്‍ കുടുംബ ക്ഷേത്രത്തിലെ പൂരാഘോഷവുമായി ബന്ധപ്പെട്ട് കൊടശേരി പ്രദേശത്തുകാരും ചെമ്പ്രശേരി ഈസ്റ്റ് പ്രദേശത്തുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ആദ്യം അടിപിടിയില്‍ തുടങ്ങിയ സംഘര്‍ഷം പിന്നീട് കല്ലേറിലേക്കും ഇരുമ്പ് വടി ഉപയോഗിച്ചുള്ള അക്രമത്തിലേക്കും നീണ്ടു. ഇതിനിടയില്‍ മുന്തിരി റഫീഖ് ചെമ്പ്രശേരി സ്വദേശിയായ വെള്ളേങ്ങര ലുഖ്മാനെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. ലുഖ്മാന്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേരെ പാണ്ടിക്കാട് പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ മുന്തിരി റഫീഖ്, രണ്ടാംപ്രതി തോരന്‍ അബ്ദുള്‍ അസീസ്, നാലാം പ്രതി ത്രാശേരി മുഹമ്മദ് മഹറൂഫ് എന്നിവരെ പെരിന്തല്‍മണ്ണയില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെടിവയ്പിനു ശേഷം ശേഷം മാനീരി പറമ്പിലാണ് പ്രതികള്‍ തോക്ക് ഒളിപ്പിച്ചിരുന്നത്. പ്രതികളുമായി എത്തി പോലീസ് തോക്ക് കണ്ടെടുത്തു. മുന്തിരി റഫീഖ് ഇതിന് മുമ്പും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. കേസില്‍ എട്ട് പ്രതികള്‍ ഇനിയുമുണ്ടെന്നും അവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
തിരൂരിൽ പിടിച്ചെടുത്ത എംഡിഎംഎ വാങ്ങിയത് പാക്കിസ്ഥാൻ സ്വദേശിയിൽ നിന്ന്
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി പ്രകാശന്‍, എഎസ്‌ഐമാരായ ഉണ്ണികൃഷ്ണന്‍, കെ അനൂപ്, ഉദ്യോഗസ്ഥരായ ഹാരിസ് ആലുംതറയില്‍, ഷൈജു, ശശികുമാര്‍, മന്‍സൂറലി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




