​ഗൾഫിലേക്ക് ജോലിക്ക് പോകാൻ വ്യാജ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർമിച്ച് നൽകുന്ന റാക്കറ്റിലെ മുഖ്യപ്രതി പിടിയിൽ

​ഗൾഫിലേക്ക് ജോലിക്ക് പോകാൻ വ്യാജ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർമിച്ച് നൽകുന്ന റാക്കറ്റിലെ മുഖ്യപ്രതി പിടിയിൽ

മലപ്പുറം: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ മെഡിക്കല്‍ സെന്ററിന്റെ വെബ്‌ സൈറ്റ് ഹാക്ക് ചെയ്ത് വ്യാജമായി മെഡിക്കല്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയ പ്രധാന പ്രതികളില്‍ ഒരാളെ മുബൈയില്‍ നിന്നും മലപ്പുറം സൈബര്‍ പോലീസ് അറസ്റ്റ്ചെയ്തു. മുഹമ്മദ് ഫാഹിം (42)നൊണ് മുംബൈയിൽ നിന്നും മലപ്പുറം സൈബർ പോലീസ് സേനാം​ഗങ്ങൾ സാഹസികമായി പിടികൂടിയത്.

മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ മെഡിക്കല്‍ സെന്ററില്‍ മെഡിക്കല്‍ പരിശോധനക്ക് ഹാജരാക്കാതെ പ്രസ്തുത സ്ഥാപനത്തിന്റെ പേരില്‍ ഫിറ്റ്നസ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുകയാണ് ചെയ്തത്. ഗള്‍ഫ് ഹെല്‍ത്ത് കൗൺസിലില്‍ ഉള്‍പെട്ട രാജ്യങ്ങളില്‍ ജോലിചെയ്യാനോ താമസിക്കാനോ ആവശ്യമുള്ള മെഡിക്കല്‍ ചെക്കപ്പ്/ അപ്പൊയന്റ്മെന്റുകള്‍ ബുക്ക്‌ ചെയ്യാനും അവര്‍ ഫിറ്റാണന്ന് ഉറപ്പാക്കാനും ജില്ലയിലെ പ്രമുഖ മെഡിക്കല്‍ സെന്ററിന് അനുവദിച്ച വാഫിദ്, മോഫ (MOFA) എന്നീ വെബ്‌ സൈറ്റുകളുടെ യൂസർനെയിം, പാസ് വേർഡ് എന്നിവ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയത്.

മെഡിക്കല്‍ ഫിറ്റ് ആകാത്ത ആളുകള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകാനായി വ്യാജ മെഡിക്കല്‍ സെര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതിയെ മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ അവര്‍കളുടെ നിർദ്ദേശ പ്രകാരം മലപ്പുറം ഡി സി ആര്‍ ബി ഡിവൈഎസ്പി ജയചന്ദ്രന്റെ മേല്‍നോട്ടത്തില്‍ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഐ സി ചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സൈബര്‍ ടീം അംഗങ്ങളായ എസ്.ഐ അബ്ദുല്‍ ലത്തീഫ്, എ എസ് ഐ മാരായ റിയാസ് ബാബു, അനീഷ്‌ കുമാര്‍, സി പി ഒ രാഹുല്‍ എന്നിവര്‍ മുംബൈയില്‍ എത്തി അന്വേഷണം നടത്തി മുംബൈയിലെ ഗോവണ്ടിയില്‍ നിന്നുമാണ് മുഹമ്മദ് ഫാഹിമിനെ അറസ്റ്റ് ചെയ്തത്.

തിരൂരിൽ പിടിച്ചെടുത്ത എംഡിഎംഎ വാങ്ങിയത് പാക്കിസ്ഥാൻ സ്വദേശിയിൽ നിന്ന്

പ്രമുഖ മെഡിക്കൽ സെൻററിൽ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാകാതെ പ്രസ്തുത സ്ഥാപനത്തിന്റെ പേരിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ അജയ് എന്ന പ്രതിയെയും അയാൾക്ക് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയ ട്രാവൽ ഏജൻറ് ആയ നരേഷ് എന്ന ആളെയും രാജസ്ഥാനിൽ നിന്നും സൈബർ സേനാംഗങ്ങൾ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പഞ്ചാബിലെ മലർ കോട്ടയിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ സഹായിച്ച മറ്റൊരു ട്രാവൽ ഏജന്റിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതോടൊപ്പം ഡൽഹി സ്വദേശികളായ അൽ മൻസൂർ ട്രാവൽ ഏജൻറ് ആയ ഹാത്തിബ് എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്ന് ഈ കേസിൽ ഉൾപ്പെട്ട വ്യാജ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി വിദേശത്തേക്ക് കടന്ന് 8 പ്രതികളെയും മലപ്പുറം സൈബർ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. തുടർന്ന് വിദേശത്തുള്ള ബാക്കി പ്രതികൾക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. സൈബർ പോലീസ് അറസ്റ്റ് ചെയ്ത മുംബൈ സ്വദേശി നിസാര്‍ സാന്ജെ എന്നയാളില്‍ നിന്നും കിട്ടിയ സുപ്രധാന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പ്രതിയെ മുബൈയില്‍ എത്തി നിരീക്ഷണം നടത്തി സൈബര്‍ പോലീസ് അറസ്റ്റു ചെയ്തത്.

Sharing is caring!